ക്ഷമയ്ക്ക് അതിരുണ്ട്, അതുമാറിയാല്‍ ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറും, സാധിക പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകള്‍ക്കും മറ്റും തക്കതായ മറുപടിയും നടി നല്‍കാറുണ്ട്.

തന്റെ അഭിപ്രായത്തിലെ ഏതാനം ചില ഭാഗങ്ങള്‍ മാത്രം എടുത്ത് വീഡിയോയാക്കി യൂട്യൂബില്‍ ഇടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സാധിക വേണുഗോപാല്‍. തന്റെ ക്ഷമയ്ക്ക് അതിരുണ്ടെന്നും അതുമാറിയാല്‍ ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറുമെന്നും സാധിക കുറിക്കുന്നു.

സാധിക സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എടുത്ത് ചില യൂട്യൂബ് ചാനലുകള്‍ വീഡിയോ നിര്‍മിക്കുന്നുണ്ട്. ഇതിനെതിരെയാണ് നടി രംഗത്ത് എത്തിയത്. ഇത്തരം വീഡിയോകളെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ സാധിക വ്യക്തമാക്കിയിരുന്നു. എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്.

എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കും. – സാധിക പറയുന്നു.
റയുന്നു.