പ്രേമമല്ല എന്റെ ആദ്യ ചിത്രം, കുഞ്ചാക്കോ ബോബനും മീരജാസ്മിനുമൊപ്പമായിരുന്നു അത്, സായി പല്ലവി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവര്‍ക്കും പ്രിയപ്പെട്ടവളാക്കിയത്. ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവര്‍ന്നിരുന്നു. പ്രേമത്തിന് ശേഷം തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്. ഇപ്പോള്‍ താന്‍ അഭിനയിച്ച ആദ്യ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി.

 

കുഞ്ചാക്കോ ബോബന്‍, മീരജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ‘കസ്തൂരിമാന്‍’ എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് സായി പല്ലവി പറയുന്നു. ചിത്രത്തിലെ ക്യാമ്ബസ് ടൂര്‍ ഗാനത്തില്‍ സായ് പല്ലവിയും ശ്രദ്ധേയമായ സ്റ്റെപ്പുകളോടെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ആറിലോ ഏഴിലോ തുടങ്ങിയ ഡാന്‍സ് പഠനമാണ് തന്നെ സിനിമയില്‍ എത്താന്‍ സഹായിച്ചതെന്നും സായ് പല്ലവി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

 

‘പ്രേമമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. മലയാള സിനിമയോട് വലിയ ബഹുമാനമാണ്. വാണിജ്യ ചിത്രങ്ങള്‍പ്പോലും അത്ര റിയലസ്റ്റിക് ആയിട്ടാണ് ഇവിടെ പറയുന്നത്. സമീപകാലത്ത് കണ്ടതില്‍ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു’. -സായി പല്ലവി പറഞ്ഞു.