തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാമ് സായി പല്ലവി. മികച്ച ഒരു നര്‍ത്തകി കൂടിയായ സായി പല്ലവി പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. തുടര്‍ന്ന് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി സായി പല്ലവി തിളങ്ങി. വളരെ പെട്ടെന്നാണ് തിരക്കേറിയ നടിയായി സായി മാറിയത്. ഇന്റിമേറ്റ് രംഗങ്ങളും വലിയ ഗ്ലാമറസ് രംഗങ്ങളും സായി ചെയ്യില്ല. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
സായി പല്ലവിയുടെ വാക്കുകള്‍, എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ.
പുരുഷന്മാരേക്കാള് താന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. പ്രണയം തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക. ‘എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.
മുന്‍പ് നല്കിയ അഭിമുഖത്തില്‍ ജിമ്മില്‍ പോകാറില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പറഞ്ഞത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം സായി പല്ലവി പറഞ്ഞിരുന്നു.