മാസ്ക്കണിഞ്ഞ് പരീക്ഷക്കെത്തി സായി പല്ലവി, ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവർക്കും പ്രിയപ്പെട്ടവളാക്കിയത്.ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നുപ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്.

ഇപ്പോഴിതാ,സായ് പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ട്രിച്ചി യിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.2016ൽ സായ് പല്ലവി തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയിരുന്നെങ്കിലും താരം മെഡിക്കൽ പ്രാക്റ്റീസ് തുടങ്ങിയിരുന്നില്ലആഗസ്റ്റ് 31ന് ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയതായിരുന്നു സായ് പല്ലവി.താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു.അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.ലോക്ക്ഡൗൺകാലത്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു സായ്.

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപർവ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സായിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നുയഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു.