വിവാഹ ശേഷം ആദ്യ നൈറ്റ് ഡ്രൈവിന് പോയ ആലീസിനും സജിനും പറ്റിയ പറ്റ്

അടുത്തിടെയാണ് മിനിസ്‌ക്രീന്‍ താരമായ ആലീസ് ക്രിസ്റ്റി വിവാഹിതയായത്. സജിനാണ് ആലീസിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയടക്കം താരം പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷവും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ലോകത്ത് ഇരുവരും പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ആദ്യമായി നൈറ്റ് ഡ്രൈവിന് പോയപ്പോള്‍ കിട്ടിയ പണിയെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ആലീസിന്റെ വീഡിയോയാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി തന്നെ നൈറ്റ് ഡ്രൈവിന് കൊണ്ടു പോകാം എന്ന് പറഞ്ഞ ഭര്‍ത്താവ് ജംങ്ഷനില്‍ നിന്ന് വണ്ടി തള്ളി കളിക്കുകയാണെന്ന് പറഞ്ഞാണ് ആലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നീ വണ്ടിയില്‍ കയറിയപ്പോഴാണ് എല്ലാ പ്രശ്നവും എന്ന് സജിന്‍ പറയുന്നതും വീഡിയോയിലുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സഹതാപ കമന്റുകളും ചിരികമന്റുകളുമാണ് കൂടുതലും ലഭിക്കുന്നത്. ബെസ്റ്റ് നൈറ്റ് ഡ്രൈവ്, ആഞ്ഞ് തള്ള് എന്നൊക്കെയാണ് കമന്റുകള്‍. നടന്‍ ശ്രീരാം രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

നവംബര്‍ 18ന് ആയിരുന്നു സജിനും ആലീസും വിവാഹിതരായത്. കോമണ്‍ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി ആലീസ് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ തുടക്കം. തുടര്‍ന്ന് കസ്തൂരിമാന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.