സുന്ദരികളെ കാണുമ്പോൾ ഉടനെ ഇക്ക എന്നെ പെങ്ങളാക്കും, തുറന്നടിച്ച് സജ്‌ന

ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിനെ ഏറെ സജീവമാക്കിയത് സജ്‌ന-ഫിറോസ് ദമ്പതികൾ എത്തിയതോടെയാണ്. ഇവർ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഷോയിലെത്തിയത്. ഷോയിൽ നിന്നും പുറത്തായെങ്കിലും യൂട്യൂബ് വീഡിയോകളുമായി ഏറെ സജീവമാണ് ഇവർ. അടുത്തിടെ മത്സരാർത്ഥികളെ പ്രാങ്ക് ചെയ്തുള്ള ഇവരുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ എത്തിയിരിക്കുകയാണ് ഫിറോസും സജ്‌നയും. ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങൾ താരങ്ങൾ എംജി ശ്രീകുമാറുമായും പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങൾ രണ്ട് പേരുടെയും രണ്ടാമത്തെ വിവാഹമാണിത്. ആദ്യത്തേ വിവാഹബന്ധം തകർന്ന് നിൽക്കുന്ന സമയത്താണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഒന്നിച്ചെന്ന് ഫിറോസ് പറഞ്ഞു.

ഫിറോസുമായി പുറത്തു പോകുമ്പോഴുണ്ടാകുന്ന അനുഭവങ്ങളും സ്ജന പങ്കുവച്ചു. ഇക്ക ഭയങ്കര ഒബ്‌സർവേഷനുള്ള ആളാണ്. ലുലു മാളിലൊക്കെ പോകുമ്ബോൾ, ഇക്കയെ കണ്ടിട്ട് ഒരുപാട് പേർ അടുത്തെത്തുമായിരുന്നു, ആ സമയത്തായിരുന്നു ഡേഞ്ചറസ് ബോയ്‌സ് എന്ന ഷോ ചെയ്യുകയായിരുന്നു. അന്ന് ഇക്കയെ കാണുന്ന ഉടനെ തന്നെ എല്ലാ പെൺപിള്ളേരും ഓടിവരും. എന്നെ വരെ മാറ്റി നിർത്തിയാണ് പെൺപിള്ളേർ ഫോട്ടോ എടുക്കുക. വൈഫ് ആണെന്ന് പോലും നോക്കുകയില്ല സജ്‌ന പറഞ്ഞു.

സുന്ദരിപെണ്ണുങ്ങളെ കാണുമ്പോൾ ഇക്ക ഉടനെ തന്നെ എന്നെ പെങ്ങളാക്കും. അതൊരു സ്ഥിരം വേലയാണ്. ഈ അവസരം ഞാൻ മുതലാക്കും, ആങ്ങള അല്ലേ, പെൺ പിള്ളേരുടെ മുന്നിൽവച്ച്‌ അത് വേണം, ഇത് വേണം എന്നൊക്കെ പറയും. നല്ലൊരു പർച്ചേസിംഗ് ആ സമയത്ത് നടത്തും. പെൺ പിള്ളേരുടെ മുന്നിൽവച്ച്‌ ഞാൻ അത് ബില്ല് ചെയ്യിപ്പിക്കുമെന്ന് സജ്‌ന പറഞ്ഞു.