ഞാൻ സലിമിന്റെ പാടത്തു വിത്തു വിതച്ചു, മുളച്ചാൽ മതിയായിരുന്നുവെന്ന് ലാൽ ജോസ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ.നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടൻ.പിന്നീട് അദ്ദേഹം ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്നും വ്യക്തമാക്കിയിരുന്നു.ദേശീയ പുരസ്‌കാരത്തിന് വരെ അദ്ദേഹം അർഹനായി.ഇപ്പോൾ തനിക്ക് അഭിനയത്തിൽ മാത്രമല്ല കാർഷിക വ്യത്തിയിലും കഴിവ് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.

കൃഷിയെ കലയായി സ്നേഹിക്കുന്ന ഒരാളുകൂടിയാണ് സലിം കുമാർ. ഇപ്പോഴിതാ സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതയ്ക്കുന്നത് മറ്റാരുമല്ല മലയാളികളുടെ ഇഷ്ട സംവിധായകൻ ലാൽ ജോസാണ്. പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലാൽജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.കൃഷ്ണകൗമൊദു‘എന്ന വിത്താണ് ഇരുവരും ചേർന്ന് വിതയ്ക്കുന്നത്. ഇവർക്കൊപ്പം സലിം കുമാറിന്റെ ഭാ​ര്യ സുനിതയുമുണ്ട്.

എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു.ഞാൻ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു.with Salimkumar and sunitha. മുളച്ചാൽ മതിയായിരുന്നു‘ എന്ന കുറിപ്പോടെയാണ് ലാൽജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടൻ ശ്രീനിവാസൻ, മോഹൻലാൽ, ജയറാം തുടങ്ങിയവരും കാർഷിക രം​ഗത്ത് സജീവമാണ്.

https://www.facebook.com/140385699345570/posts/3802945333089570/