മൂത്ത മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി സംവൃത സുനിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്.

ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്.ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

തന്റെ ആദ്യത്തെ കൺമണിയുടെ ആറാം പിറന്നാളാണിന്ന് എന്ന വിശേഷമാണ് സംവൃത ഇന്ന് പങ്കുവയ്ക്കുന്നത്. അഗസ്ത്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംവൃത. മകന്റെ ചി ത്രത്തോടൊപ്പമാണ് ആശംസ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകന്റെ ഒന്നാം പിറന്നാൾ.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.