കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് ഒരു ഐഡിയയുമില്ല, സംവൃത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിതയാവുന്നത്. വിവാഹ ശേഷം അമേരിക്കയില്‍ താമസമാക്കിയ നടി അടുത്തിടെ ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയിലൂടെ അഭിനയ രംഗത്ത് തിരികെ എത്തിയിരുന്നു. ഇപ്പോള്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടി. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അമേരിക്കയിലാണ് സംവൃത.

ഇപ്പോള്‍ കേവീഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ എത്താന്‍ കഴിയാത്തതിന്റെ ധര്‍മ്മ സങ്കടത്തെ കുറിച്ച് തുറന്ന് പറയുകായണ് നടി. തന്റെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് വരാന്‍ ഇരുന്നപ്പോഴാണ് കോവിഡിന്റെ വരവെന്നും അത് കാരണം എല്ലാ പ്ലാനുകളും പൊളിഞ്ഞെന്നും താരം പറയുന്നു. ‘പ്രസവ ശേഷം മൂന്നു മാസം കഴിഞ്ഞു അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍.

കോവിഡ് കാരണം എല്ലാ പ്ലാനും പൊളിഞ്ഞു. അമ്മയും അച്ഛനും അഖിലിന്റെ പേരന്റ്‌സുമെല്ലാം കുഞ്ഞുങ്ങളെ കാണാന്‍ കൊതി പിടിച്ചിരുന്നതാണ്. വീഡിയോ കോള്‍ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. അമ്മ വന്നിട്ടിപ്പോ പത്ത് മാസമായി കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ കഴിയുമെന്ന് ഒരു ഐഡിയയുമില്ല. മാസ്‌കും മറ്റുമിട്ടു ഇത്രയും ദൂരം കുട്ടികള്‍ ഇരിക്കില്ല. അമ്മ അധികം വൈകാതെ തന്നെ നാട്ടിലേക്ക് മടങ്ങും.