പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം ജീവിക്കുകയായിരുന്നു. അടുത്തിടെ വീണ്ടും നടി സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം നടിക്ക് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചു.

ഇപ്പോള്‍ തന്റെ പല്ലിനെ കുറിച്ച് ചിലര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സംവൃത ആരാധകരോട് പങ്കുവയ്ക്കുകയാണ് നടി. സിനിമയില്‍ സജീവമായിരുന്ന സമയം പലരും പല വേദികളിലും വെച്ച് താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത് ഇടം പല്ലാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ പൊന്തി നില്‍ക്കുന്ന ഈ പല്ല് മഹാ ബോറാണെന്ന് വിരുദ്ധ അഭിപ്രായം പറഞ്ഞവരും ഉണ്ടായിരുന്നു. -സംവൃത പറയുന്നു. ഈ പല്ല് എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കുമെന്ന് പറഞ്ഞവരും ഉണ്ടെന്ന് സംവൃത വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് പല്ല് മാറ്റാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് അതിന് മുതിര്‍ന്നില്ല എന്നും സംവൃത പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോന്‍ നായകനായെത്തിയ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു. ഭര്‍ത്താവ് അഖില്‍ ജയരാജനനും മക്കള്‍ക്കും ഒപ്പം അമേരിക്കയില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് നടി.