രണ്ടാമത്തെ പ്രസവത്തിനുശേഷം വണ്ണം കുറക്കാൻ ബുദ്ധിമുട്ടി, ഫിറ്റ്നസ് സീക്രട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവൃത സുനിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനിൽ.കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടിയുടെ വിവാഹം.തുടർന്ന് അഭിനയത്തിൽ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകർ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന സംവൃതയുടെ പിറന്നാൾ.

ഭർത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളിൽ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം സജീവമായിട്ടുണ്ട്.ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവിൽ. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോളിതാ ശരീര സംരക്ഷണത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, അമ്മ നാട്ടിൽ നിന്നും അമേരിക്കയിൽ വന്ന് പ്രസവരക്ഷ നടത്തി. പ്രസവ ശേഷം മരുന്ന് കഴിക്കാനൊന്നും എന്നോട് പറയണ്ടാന്ന് എന്റെ രണ്ടാമത്തെ പ്രസവത്തിന് മുൻപേ ഞാൻ പറഞ്ഞിരുന്നു. ലേഹ്യങ്ങളും രസായനങ്ങളുമൊക്കെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂടും. പിന്നെ അത് കുറയ്ക്കാൻ ബുദ്ധിമുട്ടണം. കഴിഞ്ഞ തലമുറയിലുള്ളവർ നന്നായി അധ്വാനിച്ചിരുന്നു. ഇപ്പോൾ അതുമില്ല. എണ്ണ തേച്ചുള്ള വേതു കുളി മുടക്കിയില്ല. ഗർഭകാലം മുതലേ പച്ചക്കറികളും പ്രോട്ടീനും കൂടുതൽ ഉൾപ്പെടുത്തിയുള്ള ഭക്ഷണം ശീലമാക്കിയിരുന്നു. ആദ്യ മൂന്ന് മാസം ഛർദ്ദിയും ക്ഷീണവും കാരണം ഭക്ഷണത്തോട് വലിയ കൊതി ഉണ്ടായിരുന്നില്ല. പിന്നെ മധുരം ഒഴിവാക്കി.

വളരെ ഹെൽതി ആയിട്ടാണ് കഴിച്ചിരുന്നത്. പ്രസവശേഷം പഴയ ശരീരഭാരത്തിലേക്ക് പോകാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ഡെലിവറിയ്ക്ക് ശേഷം വണ്ണം കുറഞ്ഞു. രണ്ടാമത്തേതിന് ശേഷം വണ്ണം കുറയ്ക്കൽ അത്ര എളുപ്പമായിരുന്നില്ല. ഞാനും അഖിയും നല്ല ഹെൽത്ത് കോൺഷ്യസ് ആണ്. വണ്ണം വയ്ക്കുന്നത് എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് പ്രസവശേഷം വ്യായാമം ചെയ്യാൻ പറ്റുമെന്നായപ്പോൾ ത്‌നെ നടപ്പ് തുടങ്ങി. വീട്ടിൽ ചെറിയൊരു ജിമ്മുണ്ട്. അവിടെ ചെറുതായി വർക്കൗട്ട് ചെയ്യും. അതാണ് ഫിറ്റ്‌നെസ് സീക്രട്ട്.