പൃഥ്വിരാജുമായി പിണക്കത്തിലായിരുന്നോ തുറന്നുപറഞ്ഞ് സംവൃത സുനിൽ

രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. ചുരുങ്ങിയ ചിത്രംകൊണ്ടു തന്നെ പ്രേക്ഷകരുടെ ഇടയിൽ പ്രീയപ്പെട്ട താരമായി മാറി. വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന സംവൃത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തിയിരുന്നു.കുടുംബ ജീവിതം ആഘോഷമാക്കുന്ന പ്രീയപ്പെട്ട താരങ്ങളിലൊരാളാണ് സംവൃത. വിവാഹശേഷം യു.എസിലാണ് താമസം.

ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ഇപ്പോളിതാ പൃഥ്വിരാജുമായിട്ടുള്ള രസകരമായ അനുഭവങ്ങൾ തുറന്നുപറഞ്ഞത് വീണ്ടും വൈറലാകുന്നു. സിനിമയിലെ സംവൃതയുടെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. സിനിമയിൽ തുടങ്ങിയപ്പോൾ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ‌

പൃഥിരാജും സംവൃതയും ഇടക്ക് പ്രണയത്തിലാണെന്നും ഇടക്ക് പിരിഞ്ഞെന്നും തരത്തിലുള്ള ​ഗോസിപ്പുകൾ വന്നിരുന്നു. അത് ശരിയാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ദൈവമേ എന്ന് പറഞ്ഞ് സംവൃത ചിരിക്കുകയായിരുന്നു. ചോക്ലേറ്റ്, മാണികൃക്കല്ല്, റോബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട. ഇപ്പോഴും ഈ മൂവർ സംഘം ഒന്നിച്ചു കൂടാറുണ്ട്. അടുത്തിടെ ഇതേ സൗഹൃദത്തെ കുറിച്ച്‌ നടൻ ജയസൂര്യയും പറഞ്ഞിരുന്നു. സംവൃത നാട്ടിൽ എത്തിയാൽ നാല് പേരും ഒന്നിച്ച്‌ കൂടുമെന്നായിരുന്നു. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത കുട്ടിയാണെന്നും ജയസൂര്യ പറഞ്ഞിരുന്നു