എന്റെ ലോകം അമ്മയാണ്, ജന്മദിനാശംസകളുമായി സംയുക്ത

മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത മേനോനും ബിജു മേനോനും. വളരെ കുറച്ച് സിനിമകളിൽ മാ്തരമേ സംയുക്ത വർമ്മ അഭിനയിച്ചിട്ടുള്ളു. എന്നാൽ ചെയ്ത സിനിമകളെല്ലാം ജനപ്രിയ ചിത്രങ്ങളായിരുന്നു. ബിജു മേനോനുമായിട്ടുള്ള വിവാഹത്തോടെയാണ് നടി സിനിമയിൽ നിന്നും മാറി നിന്നത്. അഭിനയത്തിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സംയുക്ത താരമാണ്. യോഗ അഭ്യാസി കൂടിയായ സംയുക്തയുടെ വിശേഷങ്ങൾ ഒക്കെയും അതി വേഗം വൈറൽ ആകാറും ഉണ്ട്. ഇപ്പോഴിതാ, അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംയുക്ത പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഈ ലോകത്ത് എന്റെ ലോകം അമ്മയാണ്. ജന്മദിനാശംസകൾ എന്നാണ് സംയുക്ത കുറിച്ചത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വർമ്മയും കണ്ടുമുട്ടുന്നത്.ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു.

മഴ ഇറങ്ങിയതിന് പിന്നാലെ ആ വർഷം തന്നെ മധുരനൊമ്പരക്കാറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ശേഷം മേഘമൽഹാറാണ് ഈ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ. അടുപ്പിച്ച് അടുപ്പിച്ച് സിനിമകൾ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നു. മേഘമൽഹാറിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങൾ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങൾ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോൻ പറഞ്ഞിട്ടുണ്ട്