കൂതറ പ്രസ്താവനകളുമായി വരരുത്, മലയാളികൾ എല്ലാവരും ‘ബേബി’ യാണെന്ന് കരുതരുത്- സന്ദീപ് വാചസ്പതി

പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ ഇത്ര ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകൾക്കേ സാധിക്കൂവെന്ന് സന്ദീപ് വാചസ്പതി. എംഎ ബേബി എന്ന ഈ മാന്യൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അധ്യാപകൻ്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയതെന്ന് സന്ദീപ് വാചസ്പതി. ഏത് രീതിയിലും അധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ലെന്ന് സന്ദീപ് ഓർമിപ്പിക്കുന്നു.. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാൻ്റെ കണ്ടുപിടുത്തമെന്ന് സന്ദീപ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇത്ര ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകൾക്കേ സാധിക്കൂ. ഈ മാന്യൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അധ്യാപകൻ്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. ഏത് രീതിയിലും അധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ല. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാൻ്റെ കണ്ടുപിടുത്തം. എന്ന് മാത്രമല്ല വർഷങ്ങൾക്ക് ശേഷവും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾ എല്ലാവരും ‘ബേബി ‘ യാണെന്ന് മാത്രം എം. എ ബേബി കരുതരുത്. നിങ്ങളുടെ ഓരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ഒരു ജനസമൂഹം ഇവിടെ വളർന്നു വന്നിട്ടുണ്ട് എന്ന് മാത്രം കരുതുക. അവരുടെ മുന്നിലേക്ക് ഇത്തരം കൂതറ പ്രസ്താവനകളുമായി വരരുത്.