ഭരണഘടന തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്നതിന് നിങ്ങൾ കേരളത്തിന്റെ റോൾ മോഡൽ

സജി ചെറിയാന്റെ വിക്കറ്റ് വീണതോടെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ളചർച്ചകളാണ് നടക്കുന്നത്. അന്താരഷ്ട്ര ചലച്ചിത്രമേളക്ക് നടി ഭാവനയെ സജി ചെറിയാൻ അതിഥിയാക്കി കൊണ്ടുന്ന സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സിനിമാ നടി ഭാവനയ്ക്ക് വേണ്ടി സജി ചെറിയാൻ അവളുടെ നാറ്റകേസിന്റെ കോടതി നടപടികൾ അട്ടിമറിച്ചപ്പോൾ, വിചാരണകോടതിയെ വെല്ലുവിളിച്ചപ്പോൾ ദാ ഇപ്പോ ഭരണഘടന തന്നെ ഓനുള്ള പണി കൊടുത്ത് ഓന്റെ പണി തെറിപ്പിച്ചു! എനിക്കത് നല്ലോണം ഇഷ്ടപ്പെട്ടെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

മന്ത്രി സജി ചെറിയാൻ രാജി വെച്ചു. ഫീലിംഗ്: സജി ചെറിയാൻ രാജി വെക്കണമല്ലോ… സജി ചെറിയാന് രാജിവെക്കാതെ തരമില്ലല്ലോ! ഇനിയൊരു ഫ്ലാഷ് ബാക്ക് ! തുടർന്ന് വായിക്കുമല്ലോ, പ്ലീസ്. ഈ ചിത്രം കണ്ടോ ? ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനചടങ്ങ് – ഓർമ്മയില്ലേ അത്? നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ….

പൊതുഖജനാവിൽ നിന്ന് പണമുടക്കി ഒരു സ്പെഷൽ കോടതിയുടെ വിലപ്പെട്ട സമയം ചിലവഴിച്ച് 5 വർഷക്കാലമായി വിചാരണ നടക്കുന്ന ഒരു നാറ്റകേസിലെ പോസിക്യൂഷൻ സാക്ഷിയായ defacto complainant നെ, പൊതുഖജനാവിൽ നിന്ന് തന്നെ ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന ഒരു international event ൽ ആനയിച്ച് എഴുന്നള്ളിച്ച് കൊണ്ടിരുത്തിയതും പോരാഞ്ഞിട്ട് അവള് കേരളത്തിന് റോൾ മോഡൽ പോലും! കേസ് കള്ളകേസാണ് എന്ന് തെളിയുകയാണെങ്കിൽ ഈ നാറ്റകേസ് റോൾ മോഡൽ എവിടെ പോയി നിൽക്കും? കേസിന്റെ വിചാരണ നടക്കുന്ന വേളയിൽ എങ്ങനെയാണ് ഇയാൾ തീരുമാനിച്ചത് ഇവർ പറയുന്നത് സത്യമാണെന്ന്? എന്നാൽ പിന്നെ എന്തിനാണ് ഒരു സ്പെഷ്യൽ കോടതി കേസിൽ വിചാരണ നടത്തുന്നത്? കോടതിയുടെ മുന്നിൽ പരിഗണനയിലിരിക്കുന്ന ഒരു കേസിൽ ഒരു ഭാഗം ചേർന്ന് കൊണ്ട് ഒരു മന്ത്രി ഇത്തരത്തിൽ വിളംബരം നടത്തുക, പട്ടാഭിഷേകം നടത്തുക… നീതിബോധമുള്ള, നിയമസംവിധാനങ്ങളോടും നീതിന്യായവ്യവസ്ഥയോടും പ്രത്യേകിച്ച് കോടതിയോട് ആദരവും അനുസരണയും ഉള്ള ഒരാൾക്ക് ഇത്തരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുകയില്ല. അന്ന് ആ ചടങ്ങിൽ ഈ സജി ചെറിയാൻ നടത്തിയ പ്രസംഗം കേട്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് – ‘ഇങ്ങേര് അധികദൂരം പോവൂല്ലാ’ ന്ന്. My prediction went correct. I am glad. And I’m smiling.

സിനിമാ നടി ഭാവനയ്ക്ക് വേണ്ടി സജി ചെറിയാൻ അവളുടെ നാറ്റകേസിന്റെ കോടതി നടപടികൾ അട്ടിമറിച്ചപ്പോൾ, വിചാരണകോടതിയെ വെല്ലുവിളിച്ചപ്പോൾ ദാ ഇപ്പോ ഭരണഘടന തന്നെ ഓനുള്ള പണി കൊടുത്ത് ഓന്റെ പണി തെറിപ്പിച്ചു! എനിക്കത് നല്ലോണം ഇഷ്ടപ്പെട്ട് ! And I’m having a heartful laugh here!! ഫീലിംഗ്: ‘ഭരണഘടന തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്നതിന് നിങ്ങൾ കേരളത്തിന്റെ റോൾ മോഡൽ’ എന്ന് സജി ചെറിയാനോട് സംഗീതാ ലക്ഷ്മണ! Howzzzaaattt!!!