മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു, വിവാഹ ബന്ധങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. 1980ല്‍ തമിഴ് സിനിമയിലൂടെ എത്തിയ താരം മലയാള ചിത്രങ്ങളിലൂടെ തിളങ്ങി. സിനിമയില്‍ സജീവമായ സമയം നടന്‍ ശ്രീനാഥുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തു. ഇതോടെ സിനിമയില്‍ നിന്നും ശാന്തി കൃഷ്ണ വിട്ടു നില്‍ക്കുകയായിരുന്നു. ഈ ബന്ധം പിരിയുകയും നടി വീണ്ടും വിവാഹിതയായി. എന്നാല്‍ രണ്ടാം വിവാഹ ബന്ധവും അധികം നാള്‍ നീണ്ടു നിന്നില്ല. പിന്നീട് ശാന്തി കൃഷ്ണ മലയാള സിനിമയില്‍ വീണ്ടും സജീവമായി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ചാനല്‍ പരിപാടിയില്‍ ശാന്തി കൃഷ്ണ പങ്കെടുത്തപ്പോഴുള്ള എപ്പിസോഡാണ്. തന്റെ വിവാഹ ജീവിതത്തിലുണ്ടായ പരാജയത്തെ കുറിച്ചും അതില്‍ നിന്ന് പുറത്ത് വന്നതിനെ കുറിച്ചുമൊക്കെയാണ് ശാന്തി കൃഷ്ണ പരിപാടിയില്‍ പറയുന്നുണ്ട്. ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ എന്നാണ ശാന്തി കൃഷ്ണ പറയുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ” ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമായ വിവാഹ ജീവിതം എനിക്ക് 2 തവണ നഷ്ടമായതാണ്. അതില്‍ ഞാന്‍ മറച്ച് വെച്ചിട്ട് കാര്യമില്ലല്ലോ, അത് സത്യമായ കാര്യമാണ്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ സത്യസന്ധമായി മറുപടി നല്‍കാറുണ്ട് താനെന്നായിരുന്ന്. ഇനിയുള്ള കാലം ആരേയും ആശ്രയിക്കാതെ കഴിയണം, ഫോക്കസ്ഡായി മുന്നേറുക. ഞാന്‍ ആരേയും ആശ്രയിക്കാതെയാണ് ഇപ്പോള്‍ കഴിയുന്നത്, അതേറെ പ്രധാനപ്പെട്ട കാര്യമാണ്.

നമുക്ക് നല്ല സുഹൃത്തുക്കളും സ്വന്തമായിട്ട് എഫേര്‍ട്ട് എടുക്കാനും പറ്റുമെങ്കില്‍ വിഷമഘട്ടത്തെ അതിജീവിക്കാന്‍ കഴിയും. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. ക്ലോസ് ഫ്രണ്ട്സും ഞാനും ചേര്‍ന്നാണ് ഈ വിഷമഘട്ടത്തെ അതിജീവിച്ചത്. അത് പോലെ തന്നെ മക്കളും കൂടെയുണ്ട്. മിഥുല്‍, മിതാലി ഇവരാണ് മക്കള്‍. അവരുടെ കാര്യം കൂടി ഞാന്‍ നോക്കണം. മാനസികമായി ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട് പോയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് എന്നെ ഡിപ്രഷനെ നേരിടാന്‍ പ്രാപ്തയാക്കിയത്.ആ സമയത്ത് എന്ത് ചോദിച്ചാലും നെഗറ്റീവായിരിക്കും. കഴിഞ്ഞത് കഴിഞ്ഞു, അത് പോട്ടെ. അത് ഡിലീറ്റ് ചെയ്ത് പോസിറ്റീവായിട്ട് നമ്മള്‍ ജീവിക്കണം.