സിനിമയിലേപോലെയുള്ള വിവാഹ ജീവിതമായിരുന്നു മനസിൽ, രണ്ട് വിവാഹജീവിതവും പാളിപ്പോയി- ശാന്തി കൃഷ്ണ

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് ശാന്തികൃഷ്ണ. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു. ശ്രീനാഥുമായുള്ള 13 വർഷത്തെ ദാമ്പത്യം 1995 ലാണ് ശാന്തി കൃഷ്ണ അവസാനിപ്പിച്ചത്.‌ അമ്മയായതോടെ സ്വന്തം ആവശ്യങ്ങൾ മറക്കുകയും മറ്റൊരു ലോകം ഉണ്ടാക്കി അതിനു മുകളിൽ മക്കളെയും ഭർത്താവിനെയും പ്രതിഷ്ഠിച്ചെന്ന് പറയുകയാണ് ശാന്തികൃഷ്ണ

തന്റെ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. രണ്ട് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങള്‍ തകര്‍ന്ന് പോവുകയായിരുന്നു. അന്ന് സിനിമയിലൊക്കെ കണ്ടത് പോലൊരു ജീവിതമായിരുന്നു തനിക്കുണ്ടായത്. എന്നാല്‍ അത് ദുരന്തമായി. പിന്നീട് രണ്ടാമതും വിവാഹിതയായെങ്കിലും അതും പാളി പോയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

പുസ്തകങ്ങള്‍ വായിക്കുന്നതായിരുന്നു തന്റെ ഹോബി. ഫിക്ഷണല്‍ നോവലുകളായിരുന്നു കൂടുതലായും താന്‍ വായിച്ചിട്ടുള്ളത്. ആ പ്രായത്തില്‍ അത്തരം നോവലുകള്‍ വായിക്കുമ്പോള്‍ കൂടുതല്‍ റൊമാന്റിക്കാവും. പതിനാറ്, പതിനേഴ് വയസിലാണ് ഇന്‍ഡസ്ട്രിറ്റിങ് ആയിട്ടുള്ള നോവലുകള്‍ ഞാന്‍ വായിച്ച് തുടങ്ങിയത്. അത് നമ്മുടെ ഉള്ളില്‍ ബോധപൂര്‍വ്വമല്ലാതെ ഉണ്ടാവും. അതുകൊണ്ട് തന്നെ അതുപോലെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിക്കും.

എന്തെങ്കിലും കുഴപ്പമുള്ളവരാണെങ്കില്‍ അവരെ സ്‌നേഹിച്ച് റെഡിയാക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഒക്കെ തോന്നും. ഈ രീതിയില്‍ ചിന്തിച്ചിട്ടാണ് എന്റെ ജീവിതത്തില്‍ പല തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത്. ബേസിക്കലി താനൊരു റൊമാന്റിക് വ്യക്തിയാണെന്നാണ് ശാന്തി പറയുന്നത്.

ജനിച്ചതും വളര്‍ന്നതും ബോംബെയിലാണെങ്കിലും ആദ്യ വിവാഹം കഴിഞ്ഞിട്ട് ഞാന്‍ പോയി താമസിച്ചത് നാട്ടിന്‍പുറത്താണ്. അവിടെ കറന്റ് പോയാല്‍ പിന്നെ ഒരാഴ്ചത്തേക്ക് വരാതെ ഇരിക്കുന്ന അവസ്ഥയുള്ള കാലമാണ്. പക്ഷേ അവിടെ താമസിച്ചത് സന്തോഷത്തോടെയാണ്. സിനിമയില്‍ കാണുന്നത് പോലെ രാവിലെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോവുകയുമൊക്കെ ചെയ്തിരുന്നു. സ്വപ്‌നലോകമെന്ന് പറയുന്നത് പോലെ പത്തൊന്‍പതാമത്തെ വയസില്‍ ഞാനങ്ങനെയായിരുന്നു. ഇന്നത്തെ പിള്ളേരാണെങ്കില്‍ അവരങ്ങനെ ചെയ്യില്ല. എന്റെ തീരുമാനങ്ങളൊക്കെ ചിന്തിക്കാതെ ഹൃദയം കൊണ്ട് എടുത്തതായിരുന്നുവെന്നാണ് നടി പറഞ്ഞ് വെക്കുന്നത്.