ഉണ്ണി മുകുന്ദൻ ഗുണ്ട, ഉണ്ണി എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് അടിക്കുമെന്നാണ്. – സന്തോഷ്‌ വർക്കി

ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

ഇപ്പോളിതാ ഉണ്ണി മുകുനന്ദന്റെ മാളികപ്പുറമെന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. വളരെ മോശമായ രീതിയിലുള്ള ഭാഷയാണ് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറോട് പറഞ്ഞിരിക്കുന്നത്. ഞാൻ ആ വീഡിയോ കണ്ടു. ഉണ്ണി സീക്രട്ട് ഏജന്റിനെ വിളിച്ചിട്ട് ചലഞ്ച് ചെയ്യുകയാണ്. ശരിക്കും ഉണ്ണി മുകുന്ദൻ ചെയ്തത് ആണോ എന്ന് അറിയില്ല. നിങ്ങൾ വേണമെങ്കിൽ വീഡിയോ ഇട്ടോളാൻ വരെ ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. എനിക്കും ഉണ്ണിയിൽ നിന്നും ഒരു അനുഭവമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് ഞാൻ നിത്യ മേനോനെ വിളിച്ച് ബന്ധപ്പെടുവാൻ വേണ്ടി ഉണ്ണി മുകുന്ദനേ വിളിച്ചിരുന്നു.

അപ്പോൾ ഉണ്ണി എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് എന്നെ അടിക്കുമെന്നാണ്. നിത്യ മേനോന്റെ കൂടെ തൽസമയം പെൺകുട്ടിയിൽ അഭിനയിച്ചതാണ് ഉണ്ണി. അതുമായി ബന്ധപ്പെട്ട നിത്യ മേനോനോട് സംസാരിക്കാൻ പറ്റുമോ എന്നറിയാനായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചത്. ആദ്യത്തെ തവണ നന്നായാണ് സംസാരിച്ചത്. രണ്ടാമത്തെ തവണ വളരെ മോശമായാണ് എന്നോട് സംസാരിച്ചത്. അയാൾ ശരിക്കും ഒരു ഗുണ്ടയാണ് എന്നാൽ കണ്ടാൽ തോന്നില്ല. പുള്ളിയുടെ മാളികപ്പുറം സിനിമ എബൗ ആവറേജ് സിനിമയാണ്. എന്നാൽ ഭയങ്കരമല്ല. എന്നാൽ മോശമല്ല. എന്നാൽ ഈ പറയുന്ന അത്ര വലിയ പടമായും തോന്നുന്നില്ല. ജാതി സ്പിരിറ്റ് പുള്ളിക്ക് ഉണ്ട്. മര്യാദയ്ക്ക് നല്ല ഭാഷയിൽ സംസാരിക്കാൻ പഠിക്കണം ഉണ്ണി മുകുന്ദൻ. ഇയാൾ അടിയുടെ ആളാണ്. ഇയാൾ മലപ്പുറത്ത് വരെ പോയി അടി ഉണ്ടാക്കാറുണ്ടാന്നാണ് പറയാറുള്ളത്. മോഹൻലാലോ മമ്മൂട്ടിയോ ഒന്നും ആരോടും ഇത്തരത്തിൽ പെരുമാറുന്നില്ല. സീക്രട്ട് ഏജന്റ് തന്നെ ഇത് പറയുന്നുമുണ്ട്. ഞങ്ങളുടെ പൈസ കൊണ്ടാണ് നീ വലിയ ആളായത് എന്നും. ബാലയുടെ കേസിൽ പോലും ബാല ജനുവിനാണ്.