എല്ലാവരും പറയുന്നതുപോലെ അവന്‍ തേച്ചിട്ട് പോയതല്ല, ശരണ്യയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ. താരം ഇപ്പോള്‍ ട്യൂമറിനോട് പോരാടുകയാണ്. പല പ്രാവശ്യം രോഗം ഭേദമായി തിരികെ എത്തിയപ്പോഴും വീണ്ടും വീണ്ടും രോഗം അവളെ പിടിമുറുക്കുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.

അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യ മാത്രമായിരുന്നു. അഭിനയത്തില്‍ നടി ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെയാണ് നടിയെ രോഗം പിടികൂടുന്നത്. 2012ലാണ് ആദ്യമായി നടിക്ക് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ദീര്‍ഘകാലമായി ചികിത്സയിലാണ് നടി.

ഇപ്പോള്‍ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ അമ്മയാണ് അസുഖത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. മുന്‍പൊക്കെ 5, 6 മാസം കൂടുമ്പോഴാണ് ചുമര്‍ വളര്‍ന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് രണ്ടുമാസമായി കുറഞ്ഞു. ഇപ്പോള്‍ സ്‌പൈനല്‍കോഡിലും ട്യൂമര്‍ ഉണ്ടായിട്ടുണ്ട് മെയ്മാസത്തില്‍ കീമോ കഴിഞ്ഞെങ്കിലും എല്ലാം ഒരു ഭാഗ്യപരീക്ഷണം ആണ്.

ശരണ്യക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞിട്ടും അവളെ വിവാഹം ചെയ്ത പയ്യനെ കുറിച്ചും അമ്മ പറഞ്ഞു. യൂട്യൂബ് ചാനലുകള്‍ പറയുന്നതുപോലെ അവന്‍ തേച്ചിട്ട് പോയതൊന്നും അല്ല ഓരോ അവസ്ഥയാണ് എല്ലാത്തിനും കാരണം. അസുഖം കുറഞ്ഞ സമയത്ത് അവള്‍ അഭിനയം തുടര്‍ന്നിരുന്നു എന്നാല്‍ വീണ്ടും അസുഖബാധിതയായ തോടുകൂടി എല്ലാം തകിടം മറിഞ്ഞു.- ശരണ്യയുടെ അമ്മ പറഞ്ഞു.