സ്വീകരിക്കാന്‍ പുറത്ത് ആയിരങ്ങള്‍, ശശികല ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി

ബെംഗളൂരു: ജയിലില്‍ നിന്ന് പുറത്തിറങ്ങി ആശുപത്രിയിലായ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശശികല ആശുപത്രി വിട്ടത്. വീല്‍ചെയറില്‍ ഇരുന്ന് പുറത്തിറങ്ങിയ ശശികലയെ കാണാന്‍ വലിയൊരു അനുയായിവൃന്ദം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. കൈകൂപ്പി അവരെ അഭിവാദ്യം ചെയ്ത ശശികല കാറില്‍ പോവുകയും ചെയ്തു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ലാണ് ശശികല ജയിലിലായത്.