കേശു ദിലീപിനു മാത്രം കഴിയുന്ന മാജിക്, തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്

ദിലീപും നാദിർഷയും ആദ്യമായി ഒന്നിച്ച ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാദിർഷയുടെ നാലാമത്തെ ചിത്രവും. മുഴുനീള കോമഡി എന്റർടെയ്‌നറാണ് ചിത്രം. ചിത്രത്തിൽ 67കാരനായ കേശുവേട്ടനായാണ് ദിലീപ് എത്തുന്നത്. നടി ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ ചിത്രത്തിലെത്തുന്നത്.

ചിത്രത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്, മറ്റൊരു വേഷത്തിൽ മറ്റൊരാളായുള്ള പകർന്നാട്ടം ദിലീപിനു മാത്രം കഴിയുന്നൊരു മാജിക്കാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിന്റെ പ്രിവ്യു കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്. സിനിമയിൽ ദിലീപ് എന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം. സത്യൻ അന്തിക്കാട് പറഞ്ഞു.

ദിലീപ്, കാവ്യ മാധവൻ, സത്യൻ അന്തിക്കാട്, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി. നായരമ്പലം, അനൂപ് സത്യൻ, നാദിർഷ തുടങ്ങി നിരവധിപേർ പ്രിവ്യുവിന് എത്തിയിരുന്നു.