രണ്ടാമതും അമ്മയാകാനരുങ്ങി സയനോര ഫിലിപ്പ്

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോളിതാ താൻ വീണ്ടും ഗർഭിണി ആയന്നെ വിവരം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. പ്രഗ്‌നൻസി ഡിസെക്ഷൻ കിറ്റ് ടെസ്റ്റ് ചെയ്ത ശേഷമുല്ല ഇതിന്റെ ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

അതേ സമയം ചെറുപ്പത്തിൽ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് താരം പറഞ്ഞ വാക്കുകളിങ്ങനെയാണ്, നിറത്തിന്റെ പേരിൽ നിരവധി വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വളർന്ന് വരു തോറും നിറത്തിന്റെ പേരിൽ ആശങ്കയുണ്ടായിരുന്നു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നിറമുള്ള കുട്ടികളുമായി തന്നെ താരതമ്യം ചെയ്യാറാണ്ടായിരുന്നു. അവരിൽ നിന്ന് എത്രത്തോളം നിറം കുറവാണെന്ന് സ്വന്തമായി പരിശോധിക്കാറുണ്ട്. കൂടാതെ സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് പ്രണയ ലേഖനങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു. ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷ ഒന്നും തന്നെയില്ലായിരുന്നു. എന്നാൽ കേളേജിൽ എത്തിയതോടെയാണ് തന്നെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ”ഗിത്താറ് വായിക്കാൻ തുടങ്ങിയതോടെയാണ് തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്”

ഒരു വെളുത്ത കുട്ടിയ്ക്ക ജന്മം നൽകാൻ താൻ ആഗ്രഹിച്ചിരുന്നു. പ്രസവത്തിന് ശേഷം തന്റെ ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറത്തിനെ കുറിച്ചായിരുന്നു. അന്ന് കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പോലും ചോദിച്ചിരുന്നില്ല. ഇന്ന് പിന്നിലേയ്ക്ക് നോക്കുമ്പോൾ തനിക്ക് തന്നോട് തന്റെ സഹതാപം തോന്നുന്നു. കൗമാരക്കാരിയായ പെൺകുട്ടികൾ തന്റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കണം. എന്റെ പെൺകുഞ്ഞ് വളരുകയാണ്, അവൾ ആത്മവിശ്വാസത്തോടെയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു