ഓടുന്ന കാറില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് പിഴ.

ഓടുന്ന കാറില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് വന്‍തുക പിഴ ചുമത്തി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് യുവാവിന് പിഴ ചുമത്തിയത്. 600 പൗണ്ട് (56,000ത്തിലേറെ ഇന്ത്യന്‍ രൂപ)യാണ് യുവാവിന് പിഴ ചുമത്തിയിട്ടുള്ളത്.

കാറിനുള്ളില്‍ നടന്ന കാര്യങ്ങളുടെ ചിത്രം റോഡിലെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന്റെ ഫോട്ടോ ഒരു ഫേസ്ബുക്ക് പേജില്‍ പ്രചരിക്കുകയും പിന്നീട് വൈറലാകുകയും ആയിരുന്നു. വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

ക്വീന്‍സ് ലാന്‍ഡിലെ കൂമേറയില്‍ പസഫിക് മോട്ടോര്‍ വേയില്‍ കൂടി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് യുവാവും യുവതിയും കൂടി ഒരാൾ സെക്സിൽ ഏർപ്പെടുന്നത്. അതീവ അപകടകരമായ ഡ്രൈവറുടെ പെരുമാറ്റത്തിനാണ് അധികൃതർ പിഴ ചുമത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് മെയിന്‍ റോഡ്‌സ് വിഭാഗം വക്താവ് പറഞ്ഞിട്ടുണ്ട്.