ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. 

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.
ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ നിയമം കൈയിലെടുത്ത് മനുഷ്യരെ കൊല്ലുന്നത് തടയണമെന്ന് അന്തിമവിധിയില്‍ സുപ്രീംകോടതി പറയുന്നു. ആള്‍ക്കൂട്ടം ആളുകളെ കൊല്ലുമ്പോള്‍ മരവിച്ച മനസ്സോടെ പൊതുജനം അത് നോക്കി നില്‍ക്കുന്ന അവസ്ഥ രാജ്യത്തുണ്ടെന്ന് വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ കാഹളം മുഴക്കണമെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഗോഹത്യയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹ്സിന് പൂനംവല നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

https://youtu.be/mvpKBiIMgzU