കുങ്കുമപൊട്ടിന് വിലക്കേർപ്പെടുത്തി പ്രൻസിപ്പിൾ ; വിചിത്ര നടപടിക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ

ചെന്നൈ: ഭസ്മവും കുങ്കുമപൊട്ടും തൊട്ട് കുട്ടികൾ സ്‌കൂളിൽ വരുന്നത് വിലക്കി പ്രൻസിപ്പിൾ. തമിഴ്നാട്ടിലെ ജില്ലാ ഭരണ ആസ്ഥാനമായ ദണ്ടിഗലിലെ സർക്കാർ സ്‌കൂളിലാണ് സംഭവമുണ്ടായത്. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. സംസ്ഥാന സർക്കാർ ഉത്തരവിൽ കുങ്കുമ പൊട്ടും നൂലും ധരിക്കുന്നതിന് വിലക്കുണ്ടെന്ന് എടുത്ത് പറഞ്ഞാണ് അദ്ധ്യാപികയുടെ നടപടി.

അധികൃതരുടെ വിചിത്ര നടപടി അറിഞ്ഞ രക്ഷിതാക്കൾ സ്‌കൂളിൽ എത്തുകയും കാരണം തിരക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ ചട്ടത്തിൽ പൊട്ട് തൊടുന്നതിന് നിയന്ത്രണമുണ്ടെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ കുട്ടികളെ ഭീഷണിപെടുത്തിയിട്ടില്ലെന്നും സർക്കാർ ചട്ടം ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നാണ് അധ്യാപികയുടെ വിശദീകരണം.

സംഭവം ഒരുതരത്തിലും ന്യായീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് നാട്ടുകാരും. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കൾക്കുള്ളത്. എന്നാൽ ഈ ഉത്തരവ് പാടെ നിഷേധിച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.