സ്‌കൂള്‍ യൂണിഫോമിലെ ലോഗോയില്‍ ഖുറാനും പള്ളിയും, പ്രതിഷേധവുമായി രക്ഷിതാക്കള്‍

തൃശൂര്‍. സ്‌കൂള്‍ യൂണിഫോമില്‍ മത ചിഹ്നങ്ങള്‍ പതിപ്പിച്ച് കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂള്‍. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്‌കൂള്‍ മാപ്പ് പറയുകയായിരുന്നു. വിഷയത്തില്‍ രക്ഷിതാക്കളും പ്രതിഷേധം അറിയിച്ചതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് ലോഗോ നീക്കം ചെയ്തു. പള്ളിയും ഖുറാനുമായിരുന്നു ലോഗോയില്‍ ഉള്‍പ്പെടുത്തിയത്.

വിഷയത്തില്‍ പ്രതിഷേധം ശക്തമാതോടെയാണ് ലോഗോ പിന്‍വലിച്ചത്. സ്‌കൂള്‍ യൂണിഫോമിലെ ഷര്‍ട്ടിന്റെ പോക്കറ്റിന്റെ സ്ഥാനത്താണ് മത ചിഹ്നം ഉള്‍പ്പെടുത്തിയത്. സ്‌കൂള്‍ യൂണിഫോമില്‍ ഇതുവരെ ഇവര്‍ ഉപയോഗിച്ചിരുന്നത്. ട്രസ്റ്റിന്റെ ലോഗോയായിരുന്നതെന്നും രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയാണെന്നും സ്‌കൂള്‍ വ്യക്തമാക്കി.