മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രമെങ്കില്‍ ബാങ്ക് വിളി എന്തിനാണ് രാമനെയും ക്രിസ്ത്യാനിയെയും കോളാമ്പിയിലൂടെ കേള്‍പ്പിക്കുന്നത്, തീപാറും ചര്‍ച്ച

ബാങ്ക് വിളിയെ ചൊല്ലി സെബാസ്റ്റ്യന്‍ പുന്നക്കലും മുസ്ലീം പ്രതിനിധിയും നടത്തിയ സംവാദമാണ് ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടുന്നത്. മൈക്ക് കെട്ടി പുലര്‍ച്ചെ ഉച്ചത്തിലുള്ള ബാങ്ക് വിളി വര്‍ഗീയതയാണെന്ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ ആരോപിക്കുന്നു. ബാങ്കില്‍ എവിടെയാണ് വര്‍ഗീയത എന്നുള്ള ചോദ്യത്തിന് ചുട്ട മറുപടിയാണ് സെബാസ്റ്റ്യന്‍ നല്‍കിയിരിക്കുന്നത്.

മൈക്ക് കെട്ടി വെച്ച് ഉച്ചത്തില്‍ നടത്തുന്ന ബാങ്ക് വിളി വര്‍ഗീയതയാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണത്. മൈക്ക് വെച്ചുകെട്ടിയുള്ള ബാങ്ക് വിളി പാരമ്പര്യ പ്രകാരമുള്ളതല്ല. മൈക്ക് കണ്ട് പടിച്ചത് 60 വര്‍ഷം മുന്നെയാണ് പക്ഷേ ഇസ്ലാം മതം ഉണ്ടായതും ബാങ്ക് വിളി തുടങ്ങിയതും 1400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മൈക്ക് കെട്ടി വെച്ച് നടത്തുന്നത് ഇസ്ലാമിന്റെ പാരമ്പര്യമല്ല അവരുടെ ഗൂഢ അജണ്ടയുടെ ഭാഗമായി മറ്റുള്ള മതസ്ഥരെ ബുദ്ധിമുട്ടിക്കാനായും കോളാമ്പി വെച്ച് അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മറ്റുള്ളവര്‍ ഉറങ്ങി കിടക്കുമ്പോള്‍ പറയുകയുമാണ് ചെയ്യുന്നത്. ഇതിനാണ് വര്‍ഗീയത എന്ന് പറയുന്നത്. മുസ്ലീങ്ങള്‍ കാണിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും വര്‍ഗീയതയുടെ ഡെഫനിഷനകത്ത് വരും. ഒരു പ്രത്യേക വര്‍ഗത്തിന്റെ കാര്യങ്ങള്‍ മാത്രം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നു. അള്ളാഹു നിങ്ങളുടെ മാത്രം ദൈവമെങ്കില്‍ മൈക്ക് കെട്ടി വെച്ച് വെളുപ്പിന് അഞ്ചരയ്ക്ക് ഏല്‍പ്പിക്കുന്നത് എന്തിനാണ്?-സെബാസ്റ്റ്യന്‍ പുന്നക്കല്‍ പറഞ്ഞു.

ബാങ്കില്‍ വന്ന വര്‍ഗീയത എന്ത്, മുസ്ലീംഗങ്ങള്‍ എന്താണ് മറ്റുള്ള മതസ്ഥരെ അടിച്ചേല്‍പ്പിക്കുന്നത് എന്നും സെബാസ്റ്റ്യന്‍ പുന്നക്കലുമായി സംവാദത്തിന് എത്തിയയാള്‍ ചോദിക്കുന്നു. ഇതിന് മറുപടിയും സെബാസ്റ്റ്യന്‍ പുന്നക്കല്‍ നല്‍കുന്നു. വെളുപ്പിന് മൈക്ക് വെച്ച് ഒരു വര്‍ഗത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കുന്നത് വര്‍ഗീയത അല്ലേ എന്ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചോദിക്കുന്നു.

ദിവസവും അഞ്ച് നേരം രാവിലെ 5.30 മുതല്‍ അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് നിരോധിക്കപ്പെട്ട കോളമ്പിയിലൂടെ വിളിച്ച് പറഞ്ഞ് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് വര്‍ഗീയത അല്ലേ എന്ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചോദിക്കുന്നു. ബാങ്ക് വിളി എന്തുകൊണ്ട് വര്‍ഗീയത അല്ല എന്നതിനാണ് നിങ്ങള്‍ മറുപടി പറയേണ്ടതെന്നും സെബാസ്റ്റ്യന്‍ പുന്നക്കല്‍ പറയുന്നു.

നിസ്‌കരിക്കാന്‍ വരു എന്ന് പറയുന്നത് സെബാസ്റ്റ്യനോടോ രാമനോടോ അല്ല എന്ന് സംവാദത്തില്‍ ഏര്‍പ്പെട്ടയാള്‍ പറയുന്നു. മുസ്ലീംഗങ്ങളെ മാത്രം ആണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ അധികം വരുന്ന ശബ്ദത്തില്‍ കോളാമ്പിയിലൂടെ വിളിച്ചു പറയുന്നത്. മറ്റുള്ളവര്‍ കേള്‍ക്കാതെ മുസ്ലീങ്ങള്‍ മാത്രം കേള്‍ക്കാന്‍ ആണെങ്കില്‍ അത് ഫോണിലൂടെ വിളിച്ചു പറഞ്ഞാല്‍ പോരെയെന്നും സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചോദിക്കുന്നു.

വിശദമായ ചര്‍ച്ച വീഡിയോ സ്റ്റോറിയില്‍,