പാലിയേക്കര ടോൾ പിരിവിൽ ഗുരുതര ക്രമക്കേട്, പിരിക്കുന്ന പണം നിക്ഷേപിച്ചത് മ്യൂച്വൽ ഫണ്ടിലാണെന്ന് ഇഡി

തൃശൂര്‍. പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ പിരിവില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി ഇഡി. ടോള്‍ പിരിവ് നടത്താന്‍ നിയോഗിച്ചിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്രമക്കേടാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

പാലിയേക്കരയില്‍ നിന്നും കമ്പനി പിരിക്കുന്ന പണം നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടിലാണെന്നാണ് ഇഡി കണ്ടെത്തിയത്. തുടര്‍ന്ന് ഇഡി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 121.25 കോടിയുടെ നിക്ഷേപം മരവിപ്പിച്ചു. റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചതായി കാണിച്ച് കമ്പനി ടോള്‍ പിരിച്ചതായും ഇഡി കണ്ടെത്തി.