തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി അടക്കം ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്. വടകര നഗരത്തില്‍ നായയുടെ കടിയേറ്റ് വിദ്യാര്‍ഥി അടക്കം ഏഴ് പേര്‍ക്ക് പരിക്ക്. അതേസമയം വടകര നഗരത്തില്‍ എല്ലാ വരെയും കടിച്ചത് ഒരു നായയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ഥികളായ നിസാഹുല്‍, അല്‍ക്കേഷ് എന്നിവരും ബുബു, നാരായണി.

അന്‍വര്‍, പ്രദീപന്‍, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാരായണിയെ വീട്ടില്‍ കയറിയാണ് നായ അക്രമിച്ചത്. പ്രദീപിനെയും അന്‍വറിനെയും ബസ് സ്റ്റാന്‍ഡില്‍ വെച്ചും. ബാബുവിനെ തിരുവള്ളൂര്‍ റോഡ് ആശുപത്രി റോഡിലും വെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ക്കും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പ് നടത്തി.