ബൈക്കിലെത്തിയ യുവാവ് നഴ്‌സിനെ കടന്നുപിടിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്

തൊടുപുഴ. ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്ന് പിടിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. വ്യാഴാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു സംഭവം. ജലിക്ക് ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നഴ്‌സിനെ പ്രതി കടന്ന് പിടിക്കുകയായിരുന്നു. വണ്ണപ്പുറത്താണ് സംഭവം നടന്നത്.

സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയ യുവതി വീട്ടിലേക്ക് തിരിയനായി സ്‌കൂട്ടറിന്റെ വേഗത കുറച്ചപ്പോഴായിരുന്നു പ്രതി കടന്ന് പിടിച്ചത്. പിന്നിലോടെ എത്തിയായിരുന്നു അക്രമം. തുടര്‍ന്ന് യുവതി ഒച്ച വച്ചതോടെ ഇയാള്‍ രക്ഷപ്പെട്ട് പോകുകയായിരുന്നു. കാളീയര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുവനാണ് പോലീസിന്റെ തീരുമാനം.