ആലുവയില്‍ പട്ടാപ്പകല്‍ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമണം; പ്രതി പിടിയില്‍

എറണാകുളം ആലുവയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. യുവതി ആലുവ താലൂക്ക് ആശുപത്രിയില്‍ വാക്സിന്‍ എടുത്ത് ബസില്‍ മടങ്ങുന്നതിനിടെയാണ് സംഭവം. ബസില്‍ ഉണ്ടായിരുന്ന യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വെയ്ക്കുകയായിരുന്നു.

യുവതി ബഹളം വെച്ചതോടെ ഇയാള്‍ ദേശത്ത് ഇറങ്ങി എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്സി കാറില്‍ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകള്‍ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലുവ മാര്‍ക്കറ്റില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ആലുവ മാര്‍ക്കറ്റിലേയ്ക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുക്കുമാന്‍.