ശബരിമല വനമേഖലയില്‍ കാട്ടുതീ പടർന്നിട്ട് മൂന്ന് ദിവസം, കെടുത്താനാകുന്നില്ല

പത്തനംതിട്ട : ശബരിമല വനമേഖലയില്‍ പടർന്നുപിടിച്ച കാട്ടുതീ മൂന്ന് ദിവസമായിട്ടും കെടുത്താനായില്ല. കൊല്ലക്കുന്ന്, തേവര്‍മല, നന്‍പന്‍പാറ കോട്ട എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീ പടര്‍ന്നു പിടിച്ചിരിക്കുന്നത്.

തീ കെടുത്താനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തിയെങ്കിലും അത് വിഫലമായി. നിലവില്‍ നിലയ്‌ക്കലിന് സമീപമുള്ള വനമേഖലയിലാണ് തീ പടരുന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ ചെറിയതോതില്‍ കാട്ടുതീ കെട്ടിരുന്നു.

മഴയ്ക്ക് ശേഷം കൂടുതല്‍ വനമേഖലയിലേക്ക് തീ പടര്‍ന്നുവെന്ന് പ്രദേശത്തെ വനവാസി സമൂഹം പറയുന്നു. വേനല്‍ക്കാലത്ത് ഫയര്‍ ലൈന്‍ തെളിക്കാത്തതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണം.