ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവർ പകർന്നു നൽകിയ കരുത്തിനെ പറ്റി വായിച്ചത് ഓർക്കുന്നു

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു. ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ. സംസ്‌ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.

ഡോ. രമ പിയുടെ നിര്യാണത്തിൽ കണ്ണീർ കുറിപ്പുമായി ഷാഫി പറമ്പിൽ എംഎൽഎ. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടർ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവർ പകർന്നു നൽകിയ കരുത്തിനെ പറ്റി വായിച്ചത് ഓർക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഷാഫി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ജഗദീഷിന്റെ പത്നി കൂടിയായിരുന്ന ഡോക്ടർ രമ രാവിലെ അന്തരിച്ചു. രമ ചേച്ചിക്ക് ആദരാഞ്ജലികൾ. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടർ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവർ പകർന്നു നൽകിയ കരുത്തിനെ പറ്റി വായിച്ചത് ഓർക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.