അടിയറവ് പറഞ്ഞ് ഇ ശ്രീധരന്‍, പാലക്കാട് ഷാഫി പറമ്പിലിന് വിജയം

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. ബിജെപിയുടെ ഇ ശ്രീധരന്‍ തോറ്റു. അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍ തന്റെ ഭൂരിപക്ഷം ഉയര്‍ത്തിയത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. ആദ്യ ഘട്ടങ്ങളില്‍ ലീഡില്‍ നിന്നിരുന്ന ഇ ശ്രീധരന് പരാജയം തിരിച്ചടിയാണ്.

കേരളത്തില്‍ മുഴുവന്‍ എല്‍ഡിഎഫ് തരംഗമാണ്. 100 സീറ്റില്‍ എല്‍ഡിഎഫും 40 സീറ്റില്‍ യുഡിഎഫും ലീഡില്‍ നില്‍ക്കുന്നു. ബിജെപി അവസാനം ലീഡില്‍ നിന്ന സീറ്റ് ആയിരുന്നു പാലക്കാട്. അത് യുഡിഎഫ് തിരിച്ചെടുത്തു.