ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ… ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ പീഢിപ്പിച്ച് പിണറായിയുടെ സുഹൃത്തും ബാർ അസോസിയേഷൻ നേതാവുമായ ഷാനവാസ് ഖാന്റെ അറസ്റ്റിനായി കൊല്ലത്ത് ബിജെപി – യുവ മോർച്ചാ സമരം. പോലീസ് സ്റ്റേഷൻ വളയുന്നു… ഇപ്പോൾ തൽ സമയ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി രാമ ഭദ്രൻ ചേരുന്നു

അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ അഡ്വ ഷാനവാസിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഇന്ന് ബിജെപിയുടെ ജനരോഷം കളക്ടറേറ്റിന് സമീപമുള്ള വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ യുവസംഘടന യുവമോർച്ച നടത്തുന്ന പ്രക്ഷോഭ സമരം. പ്രക്ഷേഭസമരം ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ട് ഇത്രയും ദിവസങ്ങളായിട്ട് അഡ്വ. ഷാനവാസിനെതിരെ പിണറായി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ബിജെപിയുടെ യുവസംഘടനകൾ രം​ഗത്ത്.

പിണറായി വിജയന്റെ സ്വന്തക്കാരനായതിനാലാണ് ഇത്രയും ദിവസമായിട്ട് അദ്ദേഹത്തിനെതിരെ ശിക്ഷ നടപടികൾ വൈകുന്ന്. ഷാനവാസ് പിണറായി വിജയന്റെ കൈകളിലാണ്. ഒളിവിൽ കഴിയുന്നത് ക്ലിഫ് ഹൗസിലാണെന്നു വരെ ജനങ്ങൾ പറയുന്നു. സാധാരണക്കാർ ആരെങ്കിലുമായിരുന്നുവെങ്കിൽ ഇപ്പോൾ നിയമനടപടികൾ എത്രയോ വേ​ഗത്തിലാകുമായിരുന്നു. പിണറായിയുടെ അടുത്ത് ആളാതുകൊണ്ടാണോ നടപടി വൈകുന്നത്.എന്തുകൊണ്ടാണ് പോലീസു അറസ്റ്റ് ചെയ്യാൻ പറ്റാത്തത് എന്താണ് എന്ന് മറുപടി നല്കണം.