ഷാഹുൽ ഹമീദ് മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത് 48 ലക്ഷത്തിന്റെ സ്വർണം

തിരുവനന്തപുരം . തിരുവനന്തപുരം വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് 48 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിലായി. 48 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിക്കൂയത്. ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ നിന്നെത്തിയ എയർ അറേബ്യ എക്സ്‌പ്രസിന്റെ 3 എൽ 133 നമ്പർ വിമാനത്തിലെ യാത്രക്കാരൻ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദ് ബാവയിൽ നിന്നാണ് സ്വർണം പിടിക്കൂടിയിട്ടുള്ളത്.

803 ഗ്രാമ തൂക്കമുള്ള സ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഷാഹൂൽ ഹമീദ് കടത്താൻ നോക്കിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എയർകസ്റ്റംസ് അധികൃതർ യാത്രക്കാരെ നീരീക്ഷിച്ച് വരുന്നതിനിടെ ഷാഹുലിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ സ്വർണം കണ്ടെത്താനായില്ലെങ്കിലും പിന്നിട് വിശദമായി ചേദ്യം ചെയ്തപ്പോഴാണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി ഷാഹുൽ തന്നെ സമ്മതിക്കുന്നത്.

തുടർന്ന് വൈദ്യസാഹയത്തോടെ സ്വർണം പുറത്ത് എടുത്തു. സ്വർണക്കടത്ത് സംഘത്തിലെ കാരിയർ മാത്രമാണ് പ്രതിയെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കുറച്ച് നാളുകളായി തിരുവനന്തപുരം വിമാനത്തവളത്തിൽ സ്വർണം പിടികൂടുന്ന മിക്ക സംഭവങ്ങളിലും മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവരുന്നതാണ്. ഇതിനായി ഈ മേഖലയിൽ പ്രത്യേകം പരിശീലനം നൽകിയാണ് കാരിയർമാരെ ഉപയോഗിച്ചു വരുന്നത്.