ഒരു താര പുത്രി കൂടി നായികയാകുന്നു, പൂജ ചടങ്ങില്‍ മുഖ്യാതിഥിയായി ദിലീപ്

സിനിമയിലും സീരിയലുകളിലുമായി പ്രേക്ഷകരുടെ സുപരിചിതനായ താരമാണ് ഷാജു ശ്രീധര്‍.നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങി നില്‍ക്കുകയാണ് താരം.നടി ചാന്ദിനിയെ ആയിരുന്നു താരം വിവാഹം കഴിച്ചത്.മക്കള്‍ക്ക് ഒപ്പമുള്ള ഷാജുവിന്റെ ടിക് ടോക്ക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു.നന്ദന,നീലാഞ്ജന എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഷാജുവിനും ചാന്ദിനിക്കും.ഇപ്പോള്‍ ഇവരുടെ മൂത്ത മകള്‍ നന്ദന സിനിമ അഭിനയത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.

നന്ദന നായികയാവുന്ന ചിത്രത്തിന്റെ പൂജയില്‍ മുഖ്യാതിഥിയായി എത്തിയത് ദിലീപ് ആയിരുന്നു.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് ടെന്‍ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്.പാലക്കാട് മേഴ്‌സി കോളേജില്‍ ബി എസ് സി ബയോടെക് നോളജജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നന്ദന.ചിത്രത്തില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് നന്ദന ചിത്രത്തില്‍ എത്തുന്നത്.നന്ദനയുടെ അനുജത്തി നിരഞ്ജന അയ്യപ്പനും കോശിയും,ബ്രദേഴ്‌സ് ഡേ,കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഛായാഗ്രഹണം മധേഷും,ഗാനരചന രഞ്ജിത്ത് ചിറ്റാഡേയും,സംഗീതം അരുണ്‍ രാജും,കോ പ്രൊഡ്യൂസേഴ്‌സ് മധേഷ്,സെല്‍വയും,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനോയും,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂരും,കലാ സംവിധാനം കോയാസും,മേക്കപ്പ് ലിബിന്‍ മോഹനനും,വസ്ത്രാലങ്കാരം അയ്യപ്പന്‍ ആര്‍.നാഥും,സ്റ്റില്‍സ്ശ്രീനി മഞ്ചേരിയും,പരസ്യക്കല മനു ഡാന്‍വിസിയും,എഡിറ്റിംഗ് ഷാജി വി.ഷാജിയും, അസോസിയേറ്റ് ഡയറക്ടര്‍ സിജോ ജോസഫും,പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ രാജീവ് എസും,ശബ്ദ ലേഖനം രഞ്ജു രാജ് മാത്യുവും,വാര്‍ത്ത പ്രചരണം എ.എസ് ദിനേശും നിര്‍വ്വഹിക്കുന്നു.സിനിമയുടെ പൂജയും ആദ്യ ക്ലാപ്പും മോഷന്‍ പോസ്റ്റര്‍ റിലീസും എറണാകുളം ഇടപ്പള്ളി അച്ചുമനദേവീ ക്ഷേത്രസന്നിധിയില്‍ നടന്നു.

നടന്‍ ആന്റണി വര്‍ഗീസ്,സംവിധായകരായ മാര്‍ത്താണ്ഠന്‍,ബോബന്‍ സാമുവേല്‍,സന്ദീപ് സേനന്‍,ബിസി നൗഫല്‍,ബിജുക്കുട്ടന്‍,മജീജ് ഷാജു ശ്രീധര്‍,ചാന്ദ്‌നി തുടങ്ങിയവരും സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ചിത്രം നിര്‍മ്മിക്കുന്നത് ജോഷി കളര്‍ ഫിലിംസാണ്.ഒരു സ്‌കൂളും അവിടത്തെ വിദ്യാര്‍ത്ഥികളും അവരുടെ ലോകവുമാണ് സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച് എന്ന ചിത്രത്തിന്റെ പ്രമേയം.സലിം കുമാര്‍,ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങള്‍.സിനിമയുടെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും.