മോനോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ്, ഒന്നിനും സമയമില്ല, ശാലു കുര്യന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലു കുര്യന്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. നിരവധദി സീരിയലുകളിലും സിനിമകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ശാലു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അലിസ്റ്റര്‍ എന്നാണ് കുട്ടിയുടെ പേര്. കുഞ്ഞ് ജനിച്ചതിന്‌ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങള്‍ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ശാലു.

ശാലു കുര്യന്റെ വാക്കുകള്‍ ഇങ്ങനെ, മകന്‍ അല്ലു എന്ന അലിസ്റ്ററിന് രണ്ട് മാസമായി ഇപ്പോള്‍. ഒന്നിനും സമയം തികയുന്നില്ല. മോനോടൊപ്പമുള്ള ഓരോ നിമിഷവും ഞങ്ങള്‍ രണ്ടാളും ഏറെ ആസ്വദിക്കുകയാണ്. നേരത്തെയാണെങ്കില്‍ ഫോണില്‍ നോക്കാനും ടി.വി കാണാനും വായിക്കാനുമൊക്കെ ഏറെ സമയം കിട്ടിയിരുന്നു. ഇപ്പോള്‍ മോനൊപ്പമാണ് എപ്പോഴും. അവന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചും ഒപ്പം കളിച്ചും രസിച്ചും വര്‍ത്തമാനം പറഞ്ഞുമൊക്കെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. അലിസ്റ്റര്‍ എന്നാണ് പേര,് വീട്ടില്‍ അല്ലുവെന്ന് വിളിക്കും. ഭര്‍ത്താവിന്റെ സെലക്ഷനാണ് പേര്.

പ്രഗ്‌നന്റായപ്പോള്‍ തന്നെ ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും അവര്‍ക്കു വേണ്ടി ഓരോ പേര് കണ്ടെത്തി വച്ചിരുന്നു. പേര് യൂണീക് ആയിരിക്കണം, വിളിക്കുമ്പോള്‍ ഗാംഭീര്യമുണ്ടാകണം, ഇഷ്ടം തോന്നണം എന്നൊക്കെ നിര്‍ബന്ധമുണ്ടായിരുന്നു. ഡിഫന്‍ഡര്‍ എന്നാണ് പേരിന്റെ അര്‍ഥം. പോരാളി എന്നും പറയാം. കക്ഷി പേരു പോലെ പോരാളി തന്നെയാണ്. നല്ല കുസൃതിയാണ്.