രണ്ട് പ്രസവിച്ചപ്പോൾ ബോഡി ഷേപ്പ് പോയോ, കിടിലൻ മറുപടി നൽകി ശാലു

ചന്ദനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്‌നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്. ശാലു കുര്യൻ ഇപ്പോൽ ഭർത്താവ് മെൽവിനൊപ്പം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. സീരിയലിൽ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. റോമൻസ് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തിരുന്നു ശാലുവും. ശാലു അഭിനയിച്ച കാളിംഗ് ബെലിൽ സീനുകൾ ഒരുപാട് വിമർശനങ്ങൾക്ക് താരത്തെ ഇടയാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവവുമാണ്. തന്റെ വിശേഷങ്ങൾ എല്ലാം നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മറ്റ് സ്ത്രീകൾക്കും അവബോധം നൽകുന്ന തരം പോസ്റ്റുകളാണ് ശാലു കുര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. ആദ്യ പ്രസവത്തിന് ശേഷം ആരോഗ്യവും ശരീരവും വീണ്ടെടുത്തിനെ കുറിച്ചും കുഞ്ഞിനൊപ്പമുള്ള ആരോഗ്യപരമായ ദിനചര്യങ്ങളെ കുറിച്ചും ശാലു നിരന്തരം പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ വാവ വന്നതിന് ശേഷവും ശാലു സോഷ്യൽ മീഡിയയിൽ നിന്നും പിന്നോട്ട് പോയില്ല.

ഏറ്റവും ഒടുവിൽ തന്റെ രണ്ട് ഫോട്ടോകളാണ് ശാലു കുര്യൻ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾക്ക് നടി മറുപടിയും കൊടുക്കുന്നുണ്ട്. ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലു എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു പെൺകുട്ടിയുടെ കമന്റ്. ‘ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ്. ബോഡി ഷേപ്പ് ഒക്കെ ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത്’ എന്നാണ് ശാലു മറുപടി നൽകിയത്.
ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആക്രമിയ്ക്കപ്പെട്ട നടിയായിരുന്നു ശാലു കുര്യൻ. വിവാഹത്തിനൊക്കെ മുൻപ്, ചന്ദനമഴ എന്ന സീരിയൽ ഹിറ്റായി നിൽക്കുന്ന സമയത്ത് ആണ് ശാലുവിന്റെ ചില വർക്കൗട്ട് ചിത്രങ്ങൾ പുറത്ത് വന്നത്. അതിന്റെ പേരിൽ വന്ന സൈബർ അറ്റാക്കുകളെ സധൈര്യം ശാലു നേരിട്ടിരുന്നു