400 വർഷമായി ജീവിച്ചിരിക്കുന്ന സ്രാവ്; ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തവുമായി ഗവേഷകർ

ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ചു കൊണ്ട് 400 വർഷത്തോളം കാലം ജീവിച്ച ഗ്രീൻലാന്റ് സ്രാവിനെ ഗവേഷകർ കണ്ടെത്തി. ഭീമൻ ആമകളും ബോഹെഡ് സ്രാവുകളുമാണ് സാധാരണയായി ഏറ്റവുമധികം കാലം ജീവിച്ചിരിക്കുന്ന ജീവികൾ. ആമകൾക്ക് 150-160 വർഷം വരെ ജീവിക്കാൻ സാധിക്കും. ബോഹെഡ് സ്രാവുകൾക്കാണെഘങ്കിൽ 200 ഓളം വർഷവും. ഇതെല്ലം പിന്തള്ളിക്കൊണ്ടാണ് ഏതാണ്ട് 400 വർഷത്തോളം കാലം ജീവിച്ച സ്രാവിനെ ഗവേഷകർ കണ്ടെത്തിയത്.

ആർട്ടിക് സമുദ്രത്തിൽ ഇത്തര ഗ്രീൻലാന്റ് സ്രാവുകൾ ജീവിച്ചിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. 28 സ്രാവുകളെയാണ് ഇവർ പരീക്ഷണത്തിന് വിധേയമാക്കിയത്. അതിൽ ഒരു സ്രാവിന് ഏകദേശം 392 ഓളം വയസായി എന്നാണ് കണ്ടെത്തൽ. ഇവയുടെ ആയുർദൈർഘ്യം 272 വയസിനും 512 വയസിനും ഇടയിലാണെന്നും തെളിഞ്ഞിട്ടുണ്ട്.

റേഡിയോ കാർബൺ ഡേറ്റിംഗ് വഴി സ്രാവുകളുടെ കണ്ണിലെ പ്രോട്ടീൻ പരിശോധിച്ചതിലൂടെയാണ് പ്രായം കണ്ടെത്തിയത്. പ്രായത്തിനനുസരിച്ച് ക്ഷയിക്കുന്ന കാർബൺ 14 ന്റെ അളവ് കാർബൺ ഡേറ്റിംഗിലൂടെ കണ്ടെത്താൻ സാധിക്കും. അതനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.

വലുപ്പത്തിൽ ഏറെ മുൻപിലാണെങ്കിലും ഗ്രീൻലാൻറ് സ്രാവുകൾ സാവധാനത്തിൽ മാത്രം വളർച്ച കൈവരിക്കുന്നവയാണെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 150 വയസാകുമ്പോൾ മാത്രമെ പെൺസ്രാവുകൾ പൂർണവളർച്ചയിലെത്തുകയുള്ളു.