അടുത്ത സുഹൃത്തായ ജയലളിത അന്ന് ചോദിച്ചു മാനേജര്‍ ഇല്ലാതെ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്, ഷീല പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. നിരവധി ചിത്രങ്ങളില്‍ നായികയായി അവര്‍ തിളങ്ങി. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഷീല മലയാള സിനിമയിലെ നിത്യ യൗവ്വനവുമായിരുന്നു. അന്നത്തെ പ്രമുഖ നായകന്മാരോട് പടവെട്ടി മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയെടുത്തു. മാത്രമല്ല നായകന്മാര്‍ക്ക് ഒപ്പമുള്ള പ്രതിഫലവും അന്നത്തെ കാലത്ത് ഷീല നേടിയിരുന്നു. ഇപ്പോള്‍ തന്റെ തിരക്കുള്ള സിനിമ കാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

നിരന്തരമായി സിനിമ ചെയ്തിരുന്ന അറുത് എഴുപത് കാലഘട്ടങ്ങളില്‍ താന്‍ ഒരു മാനേജറെ പോലും നിയമിച്ചിട്ടില്ലെന്ന് പറയുകയാണ് ഷീല. താന്‍ തന്നെയാണ് സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്തത്. അഭിനയിക്കുന്ന സമയം അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെ വീട്ടിലെ കാര്യങ്ങളും നോക്കേണ്ടി വന്നു എന്നും ഷീല പറയുന്നു.

ഷീലയുടെ വാക്കുകള്‍

‘ഞാന്‍ അഭിനയിക്കുന്ന സമയത്ത് അമ്മ കിടപ്പിലായിരുന്നു. അങ്ങനെ ആ സമയത്ത് വീട്ടിലെ കാര്യങ്ങള്‍ കൂടി എനിക്ക് നോക്കേണ്ടി വന്നു. സിനിമയില്‍ പ്രതിഫലം വാങ്ങുന്ന കാര്യങ്ങള്‍ ഉള്‍പ്പടെ ഒരു മാനേജരെയും നിയമിക്കാതെയാണ് ഞാന്‍ മുന്നോട്ട് പോയത്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതോടൊപ്പം സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ഡേറ്റ് അനുസരിച്ച് മുന്നോട്ട് പോകുക, നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് നേരിട്ട് പ്രതിഫലം വാങ്ങുക. ഇതൊക്കെ ഞാന്‍ തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. എന്റെ അടുത്ത സുഹൃത്തായ ജയലളിത അന്ന് ചോദിച്ചിരുന്നു അമ്മ മാനേജര്‍ ഇല്ലാതെ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്.’