തമിഴ് സിനിമ തന്റെ ഗ്ലാമറസ് ലുക്കാണ് ആഗ്രഹിച്ചത്, തുറന്ന് പറഞ്ഞ് ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല.സത്യന്‍ നസീര്‍ ഉള്‍പ്പെടെ മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങിയ താരമാണ് ഷീല.കരുത്തുറ്റ നായിക കഥാപാത്രങ്ങളുമായി ഷീല അഭിനയിച്ചിട്ടുണ്ട്.നാളുകള്‍ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ ഷീല വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നതാണ് കണ്ടത്.ഇപ്പോഴും അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി.തമിഴ് സിനിമ തനിക്ക് തീരെ കംഫര്‍ട്ട് ആയിരുന്നില്ല എന്ന് പറയുകയാണ് ഷീല.

മലയാള സിനിമ തനിക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയത് കൊണ്ടാണ് ഇവിടെ സജീവമായത്.തമിഴ് സിനിമ തന്റെ ഗ്ലാമറസ് ലുക്കാണ് ആഗ്രഹിച്ചത്.ചെമ്മീന്‍ സിനിമയിലേക്കുള്ള ഓഫര്‍ വരുമ്പോള്‍ ശിവാജി ഗണേശന്റെ സിനിമയും തനിക്ക് വന്നിരുന്നുവെന്നും എന്നാല്‍ ചെമ്മീന്‍ എന്ന സിനിമയാണ് തനിക്ക് ത്തെരെഞ്ഞെടുക്കാന്‍ തോന്നിയതെന്നും വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഷീല പറയുന്നു.

‘തമിഴ് സിനിമ എനിക്ക് തീരെ കംഫര്‍ട്ടല്ലായിരുന്നു എന്റെ അമ്മയ്ക്കും തമിഴില്‍ അഭിനയിക്കുന്നതിനോട് ഇഷ്ടമില്ലായിരുന്നു.തമിഴ് സിനിമയില്‍ എന്റെ ഗ്ലാമറസ് ലുക്കാണ് ഒരു നായിക എന്ന നിലയില്‍ അവര്‍ ആഗ്രഹിച്ചത്.പക്ഷേ അത്തരം സിനിമകള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു.മലയാളത്തില്‍ വന്നപ്പോള്‍ നല്ല കഥകളുള്ള സിനിമകള്‍ എനിക്ക് ലഭിച്ചു ഇവിടെയും ഒരു ഗ്ലാമര്‍ നായിക എന്ന നിലയില്‍ എന്നെ അവതരിപ്പിച്ചെങ്കിലും നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാം.’ചെമ്മീന്‍’സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ എനിക്ക് ശിവാജി ഗണേശന്‍ സാറിന്റെ സിനിമയിലും അഭിനയിക്കാന്‍ ഒരു ഓഫര്‍ വന്നു. പക്ഷേ ‘ചെമ്മീന്‍’ സിനിമയാണ് ഞാന്‍ തെരഞ്ഞെടുത്തത്’.-ഷീല പറയുന്നു