ഉറങ്ങിക്കിടന്ന നടിയുടെ വീഡിയോ എടുത്തു, ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തമാശയാണെന്ന് പറഞ്ഞുവെന്ന് ശീതൾ ശ്യാം

ജീവിതത്തിലും ക്യാമറയ്ക്ക് മുന്നിലും ഓരേ സമയം അഭിനയിക്കുന്ന വ്യക്തിയാണ് നടന്‍ അലന്‍സിയറെന്ന് ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം. അലന്‍സിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ശീതള്‍ ശ്യാം ഫെയ്‌സ്ബിക്കില്‍ കുറിച്ചു. താന്‍ ആഭാസം എന്ന സിനിമയില്‍ ജോലി ചെയ്യുമ്പോള്‍ താനിരിക്കെ ഒരു നടിയോട് അലന്‍സിയര്‍ മോശമായി സംസാരിച്ചുവെന്ന് ശീതല്‍ പറയുന്നു.

നടി ഉറങ്ങുമ്പോള്‍ വീഡിയോ എടുക്കാന്‍ അലന്‍സിയര്‍ ശ്രമിച്ചു തുടര്‍ന്ന് വീഡിയോ ഡിലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തമാശയെന്ന് പറഞ്ഞുവെന്ന് ശീതള്‍ ശ്യാം പറയുന്നു. പിന്നീട് അപ്പന്‍ സിനിമയില്‍ ജോലിക്ക് എത്തിയപ്പോള്‍ അലന്‍സിയര്‍ പറഞ്ഞു ഡബ്ല്യുസിസി ആളുകളുണ്ട് സൂക്ഷിച്ച് സംസാരിക്കണം എന്ന്. നടി ഉറങ്ങുന്ന വീഡിയ അയാളെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു.

അലന്‍സിയര്‍ എന്തെക്കെയോ പറഞ്ഞിട്ട് മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ടേക്ക് എടുക്കുന്ന സമയത്ത് പോലും മദ്യ ലഹരിയില്‍ ഉള്ള വ്യക്തിയാണ് ഒരു ദിവസം ഒരു ട്രാന്‍സ് വുമണ്‍ വ്യക്തിയുടെ നമ്പര്‍ ചോദിച്ച് മറ്റൊരാളെ അയച്ചുവെന്നും ശീതള്‍ ശ്യാം ഫെയ്‌സ്ബിക്കില്‍ കുറിച്ചു.