ഗോപി സുന്ദറിനും അമൃതക്കും സർപ്രൈസ് ഒരുക്കി ഷെഫ് പിള്ള

ഗായകൻ ​ഗോപി സുന്ദറിനോടൊപ്പമുള്ള ഫോട്ടോ ചർച്ചയായതോടെ അമൃത സുരേഷിന്റെ ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടേയും പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷെഫ് സുരേഷ് പിള്ളയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോപി തന്നെ ഈണമിട്ട വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ…എന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ.

ഷെഫ് പിള്ള കൊച്ചിയിൽ ലെ മെറിഡിയനിൽ ആരംഭിച്ച കേരളത്തിലെ തൻറെ ആദ്യത്തെ റെസ്റ്ററൻറിലെത്തിയ ഇരുവരും താനുണ്ടാക്കിയ സ്പെഷൽ വിഭവമായ ഉണ്ണിയപ്പം തേൻ മുട്ടായി ഫലൂഡ രുചിക്കുന്ന വീഡിയോയാണ് ഷെഫ് പിള്ള പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ വിമർശിച്ചവർക്ക് ഇരുവരും വളരെ ശക്തമായി സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിച്ചിരുന്നു. അന്യരുടെ ജീവിതത്തിൽ ഒരു ജോലിയുമില്ലാതെ അഭിപ്രായം പറയുന്നവർക്ക് തങ്ങളുടെ വക പുട്ടും മുട്ട കറിയും സമർപ്പിക്കുന്നു എന്ന് പോസ്റ്റ് ഇട്ടുകൊണ്ടാണ് അമൃതയും ഗോപിസുന്ദറും വിമർശിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർ പിരിയുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്‌നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്