വീൽ ചെയറിൽ നിന്ന് ഷെറിൻ ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്, ആദരം

പ്രതിസന്ധികളെ തരണം ചെയ്ത് വീൽചെയറിലിരുന്ന് പഠിച്ച് സിവിൽ സർവീസ് കരസ്ഥമാക്കിയ ഷെറിൻ ഷഹാനയക്ക് ഇന്ന് തലസ്ഥാനത്ത് ആദരം. ​ഗോപി മുതുകാട് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുൻ ഡിജിപി സന്ധ്യ മുഖ്യ പ്രഭാഷണം നടത്തും. ഡോ ജെബിൻ എസ് കൊട്ടാരം അധ്യക്ഷത വഹിക്കും

രണ്ടു വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും, നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ‘ചിത്ര ശലഭം ‘എന്ന പദ്ധതി ആരംഭിച്ചത്. ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് പ്രിയ വിദ്യാർത്ഥിനി ഷെറിൻ വന്നത്.. ഇന്ന് ഷെറിൻ സിവിൽ സെർവിസിലെത്തുമ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്.. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു..

ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും, മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന്, മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സെർവിസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്… ഇനിയും, ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ… നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി യുടെ ചിത്ര ശലഭം ബാച്ചിൽ പഠിക്കുന്നത്.. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ വനിത മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്..

ഇന്ത്യയിലെ എല്ലാവരുടെയും, പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ.. ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്.. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ.. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണെന്ന് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടർ ഡോ. ജോബിൻ എസ് കൊട്ടാരം പറഞ്ഞു