കള്ള് ഷാപ്പ് സ്ത്രീകള്‍ക്കും ഉള്ളതാ, ഭര്‍ത്താവിനൊപ്പം ഷാപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തക

കള്ള് ഷാപ്പില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മധുര കള്ളിന്റെ നല്ല രസികന്‍ രുചിയും ഭക്ഷണ വിശേഷങ്ങളുമൊക്കെയായി ഷാപ്പ് വിശേഷം പങ്കുവയ്ക്കുന്നത് കോട്ടയത്തേ മാധ്യമ പ്രവര്‍ത്തകയായ ശില്പ പ്രശാന്താണ്. ഷാപ്പില്‍ എന്താ പെണ്ണുങ്ങള്‍ക്ക് പോയി കൂടേ..കള്ള് കുടിയും ഷാപ്പിലെ ഭക്ഷണവും പുരുഷന്മാര്‍ക്ക് മാത്രം കുത്തുകയാണോ? അങ്ങിനെ ഉള്ള ധാരണകള്‍ എല്ലാം പണ്ട് കാലത്തായിരുന്നു എന്നും ശില്പ കുറിക്കുന്നു. മാത്രവുമല്ല ഭര്‍ത്താവും സുഹൃത്തുക്കളും ഒത്ത് ഷാപ്പില്‍ ചെന്നപ്പോള്‍ അസാധാരണത്വം ഒന്നും തോന്നിയില്ല എന്നും ആരും തുറിച്ച് നോക്കല്‍ ഒന്നും നടത്തിയില്ല എന്നും ശില്പ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ഒരു ഷാപ്പ് വിസിറ്റ്…..????????????ഒരു ഷാപ്പില്‍നേരിട്ട് പോയിരുന്ന് നല്ല കിടുക്കാച്ചി ഷാപ്പ് വിഭവങ്ങള്‍ആസ്വദിച്ച് കഴിക്കണമെന്ന് (വേണമെങ്കില്‍കൂട്ടിന് നല്ല മധുരക്കള്ളും) ഇമ്മിണിയെങ്കിലും മോഹമുള്ള പെണ്ണുങ്ങളുണ്ടാകും….??????

പ്രത്യേകിച്ച് ഷാപ്പില്‍പോയിരുന്ന് സുഭിഷമായി പള്ള നിറച്ചശേഷം വീട്ടിലെ പെണ്ണുങ്ങള്‍ക്കായി വായ നിറയെ വിഭവങ്ങളുടെ രുചി വിളമ്പുകയും… ചിലപ്പോഴെങ്കിലും അതിന് തെളിവായും നമുക്ക് മുന്നില്‍ആളാകാനും ഒരു വീതം കൊണ്ടുവന്ന് നമ്മുടെ മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ആണുങ്ങള്‍ഉള്ള വീട്ടിലെ പെണ്ണുങ്ങള്‍ക്ക്…

ഒള്ളത് പറയാല്ലോ…. ഇനി അങ്ങനെ ആരും ഇല്ലെങ്കിലും എനിക്ക് നല്ല പെരുത്ത് മോഹണ്ടാര്‍ന്നു…??????ന്റെ സ്നേഹ സമ്പന്നനായ കെട്ടിയോന്‍സുഹൃത്ത് ദങ്ങ് സാധിപ്പിച്ച് തര്യോം ചെയ്തു.

വേദി : പാറാമറ്റം ഷാപ്പ്

ഒരുപാട് സീനിയറാണെങ്കിലും കോളജ് പഠനകാലത്ത് കിട്ടിയ അപൂര്‍വ സൗഹൃദങ്ങളില്‍ഒന്ന്…??നുമ്മടെ സ്വന്തം വിജീഷണ്ണന്‍… അണ്ണന്റെ സ്വന്തം ഷാപ്പ്… പറഞ്ഞു തീരേണ്ട താമസം കെട്ടിയോന്‍ കട്ടക്ക് കൂടെ നിന്നു… ഒപ്പം അങ്ങേരുടെ ചങ്കുകളും…??

നല്ല കിടുക്കാച്ചി വിഭവങ്ങള്‍..????. എല്ലാം ലൈവ് വിഭവങ്ങള്‍… കൂട്ടിന് വിജീഷണ്ണന്റെ സ്നേഹം തുളുമ്പുന്ന ഇടപെടലും..

സകുടുംബം ധൈര്യമായി പോരാം. ഷാപ്പിലേയ്ക്ക് പെണ്ണുങ്ങള്‍കയറിപ്പോകുന്നത് കണ്ടാലും ആരും നെറ്റിചുളിച്ച് നോക്കാനും വരില്ല എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത…. ഒപ്പം പ്രകൃതിരമണീയമായ അന്തരീക്ഷവും. ഇവിടെ നിന്നും രണ്ട് കിലോമീറ്ററിന് ഉള്ളിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. അതുകൊണ്ടു തന്നെ വിഭവങ്ങള്‍ഓര്‍ഡര്‍ചെയ്ത ശേഷം വെള്ളച്ചാട്ടം ആസ്വദിക്കുകയുമാകാം. (നമ്മള്‍ എത്തുമ്പോള്‍ അക്വേറിയത്തില്‍ ജീവനോടെ ഓടിനടക്കുന്ന നാടന്‍ മീനുകളില്‍ നിന്നും നമുക്ക് വേണ്ടത് ചൂണ്ടിക്കാട്ടണം എന്നുമാത്രം )

വിവിധ മീന്‍ വിഭവങ്ങള്‍ക്ക് പുറമെ കോഴി… താറാവ്… പോത്ത്… പന്നി എന്നുവേണ്ട പലതും വെറൈറ്റി രൂപത്തില്‍ മുന്നിലെത്തും. മുളയിറച്ചിയാണ് ഇവിടുത്തെ സെപ്ഷ്യല്‍…..

ഇങ്ങിനെ പോകുന്നു മാധ്യമ പ്രവര്‍ത്തക ശില്പയുടെ കള്ള് ഷാപ്പ് വിശേഷങ്ങള്‍. എന്തായാലും ഷാപ്പിലെ കള്ള് കുടിച്ചില്ലേലും നല്ല നാടന്‍ വിഭവങ്ങള്‍ ഒരു പെണ്ണും വിട്ടുകളയരുത്. മധുര കള്ള് ഒരു ലഹരി പാനിയമായി സര്‍ക്കാര്‍ പോലും കാണുന്നില്ല. നീര പാനി തന്നെയാണത്. സ്ത്രീകള്‍ കൂടി കേരളത്തിന്റെ കള്ള ഷാപ്പിലെ സന്ദര്‍ശകരായാല്‍ അത് കേരം തിങ്ങും കേരള നാട്ടിലെ കേര കര്‍ഷകര്‍ക്കും, കള്ള് ചെത്ത് ജീവിതം പുലര്‍ത്തുന്ന പാവം തൊഴിലാളികള്‍ക്കും കൂടി ഏറെ ഗുണകരമാകും. അന്യം നിന്ന് പോകുന്ന ഷാപ്പ് വിശേഷങ്ങളും ഷാപ്പ് വിഭവങ്ങളും സംസ്‌കാരവും പുനര്‍ജനിക്കുകയും ചെയ്യും.

https://www.youtube.com/watch?v=8CfsLoOAl5E&feature=youtu.be