ഇറ്റാലിയൻ തീരത്ത് കപ്പലുകൾ‌ മുങ്ങി, 11 പേർക്ക് ദാരുണാന്ത്യം, 26 കുട്ടികളടക്കം 66 പേരെ കാണാതായി

റോം: ഇറ്റാലിയൻ തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 മരണം. 64 പേരെ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. ഇതുവരം 11 മൃതദേഹ​ങ്ങൾ‌ രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. 51 പേരെ രക്ഷിച്ചു.

അതേദിവസം നടന്ന മറ്റൊരു അപകടത്തിൽ 26 കുട്ടികളടക്കം 64 പേരെ കാണാതായിട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽപെട്ടത്. 26 കുട്ടികളടക്കം 66 പേരെയാണ് കാണാതായത്. 12 പേരെ രക്ഷിച്ചെങ്കിലും ഇവരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങി. ‌‌