അഞ്ചാം വിവാഹവാർഷികം ആഘോഷിച്ച് ശിവദ, ഇവരാണ് എന്റെസ്വർ​ഗ്​ഗമെന്നും നടി

ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

ഇപ്പോളിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. ഈ രണ്ട് സന്തുഷ്ടരായവർ രണ്ട് വശത്തായി നിൽക്കുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്.’സ്വർഗ്ഗം പോലെയാണ് തോന്നുന്നത്. ഞങ്ങൾക്ക് ആനിവേഴ്സറി ആശംസകൾ. രേഷ്മ രോഹിണിയാണ് ചിത്രങ്ങൾ പകർത്തിയതെന്നും അഞ്ചാം വാർഷികമാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും ശിവദ കുറിച്ചിട്ടുണ്ട്. ജീവിതം ഇനിയുമുണ്ടെന്നും നടി കുറിച്ചിരിക്കുന്നു. നിരവധി ആരാധകരാണ് ദമ്പതികൾക്ക് ആശംസയുമായി എത്തുന്നത്.