അധ്വാനിച്ച് അമ്മയെ നോക്കുന്ന മകൻ, അഭിമാന നേട്ടവുമായി ശോഭാ സുരേന്ദ്രന്റെ മകൻ

രണ്ട് ആണ്‍മക്കള്‍ വിദേശ രാജ്യത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന തുക കൊണ്ട് രണ്ട് സ്ഥലങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവതിയായ അമ്മ. തന്നെ ചൊറിയാൻ വന്ന ഒരു മാധ്യമ പ്രവർത്തകയ്ക്കു നെഞ്ച് വിരിച്ച നിന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഇത് ആ മകൻ വീണ്ടും അമ്മയ്ക്ക് അഭിമാനമാകുന്നു.

ഇന്ത്യയിൽ നിന്നും 3 പേർക്ക് മാത്രം ലഭിച്ച അവസരം വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ മകൻ ഹരിലാൽ കൃഷ്ണ. യുഎസിലെ ബെർക്കലിയിൽ നിന്നും മാസ്റ്റർ ഓഫ് പബ്ലിക് പോളിസി എന്ന അപൂർവമായ നേട്ടമാണ് ഹരിലാൽ കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളോടുള്ള താല്പര്യം ആണ് പബ്ലിക് പോളിസിയിലേക്ക് ഹരിലാൽ കൃഷ്ണയെ നയിച്ചത്.

പിൻവാതിലിലൂടെ നിയമനം കിട്ടിയവരോ മാസപ്പടിയിലോടെ സമ്പാദിച്ചവരോ അല്ല ഈ അമ്മയുടെ മക്കൾ കഷ്ടപ്പെട്ട് പഠിച്ച അമ്മയുടെ പ്രയാസങ്ങളുടെ വേദന അറിഞ്ഞ് ജീവിച്ച മക്കളുടെ അമ്മ അവർ സമ്പാദിച്ചതിന്റെ തണലിൽ നിൽക്കുന്ന ഈയമ്മയ്ക്ക് അഭിമാനിക്കാൻ ഒട്ടേറെ. വെറും കുരുട്ട് ചോദ്യങ്ങൾ ചോദിച്ച അവരെ തളർത്താമെന്നു കരുതിയാൽ തെറ്റി. ആ വാക്കുകളിൽ അഗ്നിയുണ്ട് കഷ്ടപാടുകളിൽ പൊരുതി ജീവിച്ച് മകളുടെ കഠിന അധ്വാനത്തിൽ ആ തണലിൽ ജ്ജീവിക്കുന്ന അമ്മയ്ക്കു അഭിമാനമാകുന്ന മക്കൾ.

ബിജെപി വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ സുരേന്ദ്രന്റെയും മകനായ ഹരിലാൽ കൃഷ്ണ ഡൽഹി ഐ.ഐ.ടിയിലെ പഠനത്തിനു ശേഷമാണ് യു എസ് ബർകലയിൽ നിന്നും എം പി പി സ്വന്തമാക്കിയിട്ടുള്ളത്. ഐഐടി ഡൽഹിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ എംടെക്കിൽ ആറാം റാങ്ക് നേടിയ ശേഷമാണ് ഹരിലാൽ കൃഷ്ണ ഉപരിപഠനത്തിനായി യുഎസിൽ എത്തിയിരുന്നത്.പഠനത്തിൽ അസാധാരണമാംവിധം മികവ് പുലർത്തിയിരുന്ന ഹരിലാൽ കൃഷ്ണയ്ക്ക് ഡൽഹി ഐഐടിയിലെ കെമിക്കൽ എൻജിനീയറിങ് പഠനത്തിനുശേഷം നിരവധി പ്ലേസ്മെന്റ് ഓഫറുകൾ വന്നിരുന്നെങ്കിലും പബ്ലിക് പോളിസിയിൽ തുടർ പഠനം നടത്താൻ തീരുമാനമെടുക്കുകയായിരുന്നു.

ഡൽഹി ഐ ഐ ടി യിലെ സ്കൂൾ പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി ജോലി ചെയ്തുകൊണ്ടായിരുന്നു ഹരിലാൽ കൃഷ്ണ ജി ആർ ഇ യോഗ്യതയ്ക്കായി സ്വന്തമായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് പരിശ്രമിച്ചിരുന്നത്. ഒടുവിൽ ജി ആർ ഇ യോഗ്യതയിൽ 340ൽ 335 എന്ന ഉയർന്ന സ്കോർ കരസ്ഥമാക്കിയാണ് ഹരിലാൽ കൃഷ്ണ യുഎസ് ബെർക്കലിയിൽ തുടർ പഠനത്തിന് യോഗ്യത നേടിയത്.

ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക് നൽകിയ മറുപടിയിൽ ആ ‘അമ്മ ഊറ്റം കൊണ്ടത് ഈ മകനെ കുറിച്ചാണ് പബ്ലിക് പോളിസി പഠിക്കാന്‍ വിദേശത്തെ നാല് സര്‍വ്വകലാശാലകളില്‍ നിന്നും ഒരേ സമയം അഡ്മിഷന്‍ ടിക്കറ്റ് വന്ന മകനുണ്ട് തനിക്കെന്നും അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞ അഭിമാനിയായ അമ്മയാണ് തനെന്നും ശോഭാ സുരേന്ദ്രന്‍.വളരെ ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ മകനും ജോലി ചെയ്യുന്നുണ്ടെന്നും അവനും പ്ലേസ്മെന്‍റിലൂടെ ജോലി കിട്ടിയ ആളാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടം മുട്ടി.

എന്റെ അമ്മയുടെ മകള്‍ മാത്രമായി ജീവിക്കുമ്പോള്‍ ‍എനിക്ക് ഉണ്ണാനും ഉടുക്കാനും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ രണ്ട് കുട്ടികളുടെ അത്യാധ്വാനം ഏറ്റുവാങ്ങാന്‍ സാധിച്ചിട്ടുള്ള അമ്മയെന്ന നിലയില്‍ സ്ത്രീ-പക്ഷ പ്രകടനപത്രിക അവതരിപ്പിച്ചാണ് ഞാന്‍ ആലപ്പുഴയില്‍ നില്‍ക്കുന്നത് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ കിടുന്നുറങ്ങിയതിന്റെ ദുഖം അനുഭവിച്ച ഒരു സ്ത്രീ യാണ് താനെന്നും ശോഭ സുരേന്ദ്രൻ പ്രചാരണവേദികളിൽ പറഞ്ഞിരുന്നു

അതെ സമയം തന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ കേരളത്തിന്‍റെ ഉമാഭാരതി എന്ന് പ്രസിദ്ധി നേടിയ ബിജെപിയുടെ ശക്തയായ വനിതാ മുഖം ശോഭ സുരേന്ദ്രൻ സംസ്ഥാന പാർട്ടി അധ്യക്ഷയാകുമോ എന്ന ചോദ്യം പൊതുവെ ഉയരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിനു പുറകെ പാർട്ടിയുടെ ദേശീയ- സംസ്ഥാന തലങ്ങളിൽ അഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രന്‍റെ അധ്യക്ഷ പദവിയെക്കുറിച്ച് ചോദ്യം ഉയരുന്നത്.മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ ഒരിടത്തും ജയിക്കാനായില്ലെങ്കിലും എല്ലായിടത്തും വോട്ടുവിഹിതം കുത്തനെ ഉയർത്തുന്ന പാരമ്പര്യമാണ് ഈഴവ സമുദായത്തിൽ നിന്നുള്ള ഈ വനിതാ നേതാവിന്‍റെത്. ഇതാണ് കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നിൽ ശോഭ സുരേന്ദ്രൻ എന്ന പേരിനെ അനിഷേധ്യമാക്കുന്നതും. ഇക്കുറി ആലപ്പുഴയിലെ മികച്ച പ്രകടനമാണ് ശോഭയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. മുമ്പെങ്ങും കിട്ടാത്ത വോട്ടുവിഹിതമാണ് ഇക്കുറി ബിജെപി ആലപ്പുഴയില്‍ നേടിയത്.