ഞാൻ കമസൂത്ര ചെയ്യാൻ തയ്യാറായാലും ശ്രീ ഒന്നും പറയില്ല, മൂപ്പരെ സംബന്ധിച്ച് അത് ജോലിയാണ്- ശ്വേത മേനോൻ

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. 2014 ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ്

ശ്രീവത്സൻ മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. 2011 ലാണ് ശ്വേത വിവാഹിതയാകുന്നത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ശ്വേതയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സ്നേഹം ഒന്നുമല്ല. ഞങ്ങൾ സംസാരിച്ച് പരസ്പരം ബഹുമാനിക്കാൻ തുടങ്ങി. ലൗ അഫെയ്ർ ഒന്നുമല്ലായിരുന്നു. ഞാൻ പരാജയപ്പെട്ട ഒരു ബന്ധത്തിൽ നിന്ന് വന്നതിനാൽ ഇനി അബദ്ധം ചെയ്യരുതെന്നുണ്ടായിരുന്നു. എന്താണെങ്കിലും അച്ഛനോടും അമ്മയോടും പറഞ്ഞ് അവർ ജാതകമെല്ലാം നോക്കിയിട്ടേ കല്യാണം നടക്കൂ എന്നുണ്ടായിരുന്നു. എന്റെ ജാതകം മൂപ്പരുടെ അമ്മാവൻ വാങ്ങി. പ്രോപ്പർ ചാനലിലൂടെയാണ് വിവാഹം നടന്നത്. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ നമ്മൾ പങ്കാളികളാവില്ലെന്ന് ഞാൻ ശ്രീയോട് പറഞ്ഞിരുന്നു. ശ്രീ തന്നെയാണ് അച്ഛനോട് പറഞ്ഞത്. അച്ഛന് ഇഷ്ടമായി. ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.

നമുക്ക് നോക്കാം, സമയമാകട്ടെ എന്നാണ് അന്ന് ശ്രീയോട് അച്ഛൻ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. ശ്രീ നല്ല പിതാവും സുഹൃത്തുമാണ്. ഭർത്താവെന്ന നിലയിൽ കുറച്ച് പിന്നിലാണ്. എടാ, പോടാ പോലെയുള്ള സുഹൃത്തുക്കളാണ് ഞങ്ങൾ. പക്ഷെ മകളുടെ കാര്യത്തിൽ നല്ല മാതാപിതാക്കളാണ്. ഇന്നും ഞാൻ കമസൂത്ര ചെയ്യാൻ തയ്യാറായാൽ അദ്ദേഹം ഒന്നും പറയില്ല. മൂപ്പരെ സംബന്ധിച്ച് അത് ജോലിയാണ്. പരസ്പര ബഹുമാനമാണ് താനും ഭർത്താവും തമ്മിലുണ്ടെന്ന് ശ്വേത മേനോൻ വ്യക്തമാക്കി.